ഫഹദ് ഫാസിൽ രജനീകാന്തിന്റെ സുഹൃത്ത് , വിജയ് ശത്രു ?
തമിഴില്‍ നിന്നു പുതിയ വിശേഷങ്ങള്‍ ഉണ്ട് ! കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനി ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു, രജനിയുടെ വില്ലനായെത്തുന്നതാകട്ടെ വിജയ് സേതുപതിയും.
എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ ചില തമിഴ് മാധ്യമങ്ങള്‍ ഇത് ലീഡ് വര്‍ത്തയായി നല്‍കുന്നുണ്ട്. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബോബി സിംഹ , മേഘ ആകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ് രവിചന്ദിര് ആണ്.
വെലൈക്കാരന്‍ എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത വേഷം വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ ഡീലക്സ് എന്ന വിജയ് സേതുപതി ചിത്രത്തിലും ഫഹദ് അഭിനയിച്ചിരുന്നു. ലഭ്യമാകുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഫഹദിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുക്കും ഈ ചിത്രം എന്നതില്‍ സംശയമില്ല.
Comments are closed.