മൂണ്‍ഷോട്ട് എന്റര്ടൈയിന്മെന്ന്റെറി ബാനറില്‍ സന്തോഷ്.ടി.കുരുവിള നിര്‍മ്മിച്ചു അജോയ് വര്‍മ്മ സംവിധാനവും എഡിറ്റിങ്ങും നിര്‍മ്മിച്ച ചിത്രമാണ് നീരാളി. സജു തോമസ് തിരക്കഥ ഒരുക്കി സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഇന്ന് റിലീസ് ചെയ്തു.
ബാംഗ്ലൂരില്‍ നിന്നു പരിചിതരായ സണ്ണിയും വീരപ്പനും ഒരു ട്രക്കില്‍ നാട്ടിലേക്ക് വരുകയും ഇടക്ക് ഉണ്ടാകുന്ന അപകടവും അതില്‍ നിന്നു രക്ഷപെടാനുള്ള സണ്ണിയുടെ പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്വം. സണ്ണി ആയി മോഹന്‍ലാലും വീരപ്പന് ആയി സൂരജ് വെഞ്ഞാറന്മൂടും വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത് നദിയ മൊയ്തു ആണ്. മോഹന്‍ലാല്‍ എന്ന നടന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ വേഷം പതിവുപോലെ അദ്ദേഹം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പുതിയ രൂപമാറ്റം മോഹന്‍ലാലില്‍ ചെറുപ്പം നിറക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സൂരജ് മികച്ചതാക്കി.ദിലീഷ് പൊത്തനും ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്.
ഡ്രമാറ്റിക്ക് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം പ്രേക്ഷകനില്‍ ആകാംഷ നിറച്ചു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. രാത്രി ദൃശ്യങ്ങള്‍ ആണ് ഏറെയും കാണിക്കുന്നതെങ്കിലും ഇടക്കിടക്ക് നായകന്റെ സ്വകാര്യ ജീവിത സന്ദര്‍ഭങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാന് സംവിധായകന് ശ്രമിക്കുന്നുണ്ട്. ഇതില്‍ രസകരമായ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി കൂട്ടിചേര്ത്തിരിക്കുന്നതിനാല് ആദ്യപകുതി തരക്കേടില്ലാതെ കടന്നു പോകുന്നു. പ്രേക്ഷകനില്‍ ആകാംഷ സൃഷ്ടിച്ചുകൊണ്ട് ആദ്യ പകുതി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം പകുതിയേകുറിച്ചു വലിയ പ്രതീക്ഷകളാണ് അത് പ്രേക്ഷകന് നല്‍കുന്നത്. എന്നാല്‍ ആ പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. രണ്ടാം പകുതി ആദ്യ പകുതിയെ അപേക്ഷിച്ച് ഇടക്കൊക്കെ ബോറടിപ്പിക്കുന്നുണ്ട്.പിതാവുമായുള്ള സങ്കല്പ്പി്ക രംഗങ്ങള്‍ അനാവശ്യമായി തോന്നി. മലയാള സിനിമയില്‍ Survival Drama ചിത്രങ്ങള്‍ അധികം എത്തിയിട്ടില്ലാത്തതിനാല്‍ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ഥ അനുഭവം ചിത്രം സമ്മാനിക്കുന്നുണ്ട്.ഛായാഗ്രഹണവും VFXഉം മികവ് പുലര്‍ത്തുന്നവയാണ്. പശ്ചാത്തല സംഗീതം മികച്ചതാണ്. മോഹന്‍ലാല്‍ ശ്രേയഘോശലിനോടൊപ്പം ആലപിച്ച ഒരു ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഒരു വട്ടം കാണാവുന്ന ഒരു ശരാശരി ചിത്രമാണ് നീരാളി.
Cine Times Rating : 2.3/5
Comments are closed.