കായംകുളം കൊച്ചുണ്ണി യുട്യൂബ് ട്രെൻഡിങിൽ ഒന്നാമത്

നിവിൻ പോളിയെ നായകനാക്കി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു  റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ യുട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തി.

കൊച്ചുണ്ണിയുടെ  ഉദ്വേകജനകമായ ജീവിത മുഹൂര്‍ത്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ട്രൈയിലാറിന്   വന്‍ സ്വീകരണമാണ്  പ്രേക്ഷകരില്‍ നിന്നു ഉണ്ടായിരിക്കുന്നത്.   അതിഥിവേഷത്തിലെത്തുന്ന മോഹൻലാലിന്‍റെ കഥാപാത്രം ഇത്തിക്കരപക്കിയും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് ട്രൈലറിന്‍റെ  വ്യൂവ്സ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും ചേർന്ന് ബോക്സോഫീസ് റിക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

ബോബി–സഞ്ജയ്  തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments are closed.