ദുൽഖറിനെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡിന്‍റെ പിറന്നാൾ സമ്മാനം

കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദുൽഖർനെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡിന്‍റെ പിറന്നാൾ സമ്മാനം .കർവാനിന്റെ സംവിധയകാൻ ആകർഷ് ഹുറാനില്‍ നിന്നു സമ്മാനം ലഭിച്ചതിന്‍റെ ഞെട്ടലിലാണ് ദുൽഖർ. കർവാൻ എന്ന ചിത്രത്തിലെ വാനാണ് സമ്മാനമായി ലഭിച്ചത് . ജൂലൈ 28 നാണ് ദുൽഖർ സൽമാൻറെ പിറന്നാൾ എന്നിരിക്കെ പിറന്നാളിന് മുൻപ് തന്നെ സമ്മാനം ലഭിച്ചു .

വാനുമായുള്ള അടുപ്പം അത്രക്കുണ്ടെന്നും ചിത്രത്തിലുടനീളം ഈ വാനിലായിരുന്നു ദുല്‍ഖറെന്നും അതിനാലാണ് ഈ വാന്‍ തന്നെ പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ ആകർഷ് പറയുന്നു . വാഹനങ്ങളോടുള്ള ദുല്‍ക്കറിന്‍റെ താല്പര്യവും ഇങ്ങനൊരു സമ്മാനം തെരെഞ്ഞെടുക്കാന്‍ കാരണമായി .ഇര്‍ഫാന് ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കര്‍വാന്‍ അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.

Comments are closed.