അമ്പരിപ്പിക്കാന്‍ മമ്മൂട്ടി ; പേരന്‍മ്പിന്‍റെ ടീസര്‍ പുറത്ത്

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരന്‍മ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ആരാധകര്‍ക്കിടയില്‍ ഹിറ്റായിരുന്നു.ഏറേ ശ്രദ്ധയാകര്‍ഷിക്കുന്ന ടീസര്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. സ്പാസ്റ്റിക് എന്ന അപൂര്‍വ രോഗത്തിന് അടിമയായ മകളുടെ സങ്കടങ്ങളെ സ്വന്തം ദേഹത്തില്‍ ഏറ്റുവാങ്ങുന്ന അമുദവന്‍ എന്നു പേരുള്ള അച്ഛന്‍റെ വേഷമാണ് മമ്മൂട്ടിക്കു ചിത്രത്തില്‍ .ദേശീയ പുരസ്കാര ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഞ്ജലി അമീര്‍ , സാധന , സമുദ്രകനി എന്നിവരും അഭിനയിക്കുന്നു.

Comments are closed.