വിശാൽ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീ റെഡ്ഡി

തമിഴ് തെലുങ്കു സിനിമാലോകത്തിന് ശ്രീ റെഡ്ഡി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ഭയമാണ്. സിനിമ മേഖലയില്‍ നടക്കുന്ന ദുഷിച്ച കാസ്റ്റിങ് കൌച്ചിനെ കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ശ്രീ റെഡ്ഡി നടത്തിയിട്ടുള്ളത്. നടന്‍ ശ്രീകാന്ത് , സംവിധായകന്‍ മുരുഗദോസ് , നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ് എന്നിവര്‍ തന്നെ ലൈംഗീഗമായി ചൂഷണം ചെയ്തു എന്നു ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. തമിഴ് ലീക്സ് (#TamilLeaks ) എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിലൂടാണ് ശ്രീ റെഡ്ഡി പ്രമുഖര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

തന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലിനെതിരെയാണ് പുതിയ ആരോപണം. വിശാലില്‍ നിന്നു തനിക്ക് ഭീഷണി ഉണ്ടെന്നും എന്നാല്‍ അതുകൊണ്ടൊന്നും താന്‍ ഭയക്കില്ലെന്നും തനിക്ക് തമിഴ് സിനിമാ ലോകത്തിന്‍റെ ഇരുണ്ടവശങ്ങളെ വെളിച്ചത്ത്കൊണ്ടുവരാനുണ്ടന്നും ശ്രീ പോസ്റ്റില്‍ പറയുന്നു.

 

ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

Comments are closed.