നാശം വിതച്ച് മഴ ; വെള്ളത്തില്‍ മുങ്ങി ആലപ്പുഴ : വീഡിയോ കാണാം

ഒരാഴ്ചയായി സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴ കേരളമാകെ നിരവധി നാശനഷ്ടങ്ങള്‍ വരുത്തി. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയുക്കുന്നത്. പലയിടത്തും ഉരുള്‍ പൊട്ടിയിട്ടുണ്ട്. മരങ്ങള്‍ വീണും വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂഴിയ്യാര്‍, മണിയാര്‍ അണകെട്ടുകള്‍ തുറന്നു വിട്ടു.മുല്ലപെരിയാറില്‍ ജലനിരപ്പൂയര്‍ന്നിട്ടുണ്ട്.

പ്രൊഫെഷനല്‍ കോളേജുള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുതി ഏറെ ബാധിച്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകള്‍ക്കാണ് അവധി നല്കിയിട്ടുള്ളത്.

വെള്ളപ്പൊക്കം മൂലം ആലപ്പുഴ എ‌.സി.റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയ AC റോഡിലെ കാഴ്ചകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന വീഡിയോയില്‍ കാണാം.

Comments are closed.