ഗോഡ് ഫാതെര്‍സ് ഇല്ലാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായെന്ന് തപ്സീ

സിനിമയില്‍ ബന്ധങ്ങളുണ്ടാകുന്നതുവരെ പിന്തുണയ്ക്കാൻ ആളില്ലാത്തതിനാല്‍ തനിക്ക് നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് ബോളിവുഡ് താരം തപ്‌സിപാനു.സിനിമ രംഗത്തെ തന്‍റെ സ്വാധീനമില്ലായ്മ തന്‍റെ കരിയറിനെ എങ്ങനെ ബാധിച്ചു എന്നു താരം വ്യക്തമാക്കുന്നു. തന്‍റെ കൈയിൽ നിന്ന് സിനിമ നഷ്‌ടമാകുന്നത് ഒരിക്കലും കഴിവില്ലാത്തതുകൊണ്ടല്ല മറിച്ച് ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്. അതുകൊണ്ടു ആ സംഭവങ്ങള്‍ ഒരിയ്ക്കലും തന്നെ അതിശയിപ്പിച്ചിട്ടില്ല. .

#TapseePannu

എട്ട് വര്‍ഷമായി തപ്‌സി പാനു സിനിമയില്‍ എത്തിയിട്ട്.പിങ്ക് എന്ന ചിത്രത്തിലൂടെ ആണ് തപ്‌സി ബോളിവുഡിലെ നിറസാന്നിധ്യമായത് .പലതിലും പകരക്കാരിയായി .ആ കാലഘട്ടം പിന്നിട്ടിരിക്കുകയാണ് .മറ്റൊരാൾക്ക് പകരമാകാൻ ഇനി ഇല്ല. ഇനിയുള്ള ലക്ഷ്യം കലാമൂല്യമുള്ള പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ ചെയ്യുക എന്നതാണു എന്ന് തപ്സി പറയുന്നു.

Comments are closed.