മോഹിനി ജൂലൈ 27 ന് എത്തുന്നു

മാര്‍വല്‍ വര്‍ത്ത് പ്രൊഡക്ഷന്റെ കീഴില്‍ ഒരുങ്ങുന്ന തൃഷ നായികയായി എത്തുന്ന ഹൊറർ ത്രില്ലെർ ചിത്രം മോഹിനി ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തും .ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെ ആയി . മധുരൈ ഫെയിം മാഥേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .ആരതി ഗണേഷ് ,മധുമിത ,സ്വാമിനാഥൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു . മോഹിനിക്ക് സംഗീതം നല്‍കുന്നത് വിവേക്- മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ്.ജൂലൈ 27 ന് ഇറങ്ങുന്ന വിജയ് സേതുപതി ചിത്രം ജുംഗയോടായിരിക്കും മോഹിനി മത്സരിക്കേണ്ടി വരിക.

Comments are closed.