ഭാര്യ ഗൗരിയുടെ മനം നിറച്ച ഷാരൂഖ് ഖാന്‍റെ കിടിലന്‍ മറുപടി

ആറുവര്‍ഷത്തെ നീണ്ട പ്രണയത്തിനു ശേഷം  ഒന്നുചേര്‍ന്ന ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. 1991ല്‍ തന്‍റെ 26ആം വയസ്സിലാണ്
ഷാരൂഖ് ഗൗരിയെ സ്വന്തമാക്കുന്നത് . ഷാരൂഖ് അപ്പോള്‍ ടെലിവിഷന്‍ ഷോകളിലെ സൂപ്പര്‍താരമായിരുന്നു .വിവാഹശേഷമാണ് ഷാരൂഖ് ബോളിവുഡിലെത്തിയത്.

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. അതിലൊരു ആരാധകന്‍ ഷാരൂഖിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്തിന് നേരത്തെ വിവാഹം ചെയ്തുവെന്നായിരുന്നു ചോദ്യം. അതിനു ഷാരൂഖ് നല്‍കിയ മറുപടി ഭാര്യ ഗൗരി ഖാന്റെ ഹൃദയം നിറയ്ക്കുന്നതായിരുന്നു.”സഹോദരാ, സ്‌നേഹവും ഭാഗ്യവും എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തില്‍ നേരത്തെ എത്തി” ഇതായിരുന്നു ഷാരൂഖിന്‍റെ മാസ് മറുപടി.

ഇന്‍സ്റ്റഗ്രാമിലൂടെ ഷാരൂഖ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ ഭാര്യ ഗൗരിയ്‌ക്കൊപ്പമുളള ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. അടുത്തിടെ ആദ്യമായി ഷാരൂഖ് ഭാര്യയ്‌ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഞാനെടുത്ത ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ ഭാര്യ സമ്മതിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് ചിത്രം പോസ്റ്റ് ചെയ്തത്. ഷാരൂഖ്-ഗൗരി ദമ്പതികള്‍ക്ക് മൂന്നു മക്കളാണുളളത്. 1997 ലായിരുന്നു മൂത്ത മകന്‍ ആര്യന്റെ ജനനം. 2000 ല്‍ മകള്‍ സുഹാന പിറന്നു. 2013 ലാണ് ഇളയ മകന്‍ അബ്രാമിന്റെ ജനനം.

 

Comments are closed.