ദിലീപിനെതിരെ വിവാദ പരാമര്‍ശം : ഉർവശിയെ കേശുവില്‍ നിന്നു നീക്കിയേക്കും ?
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയില്‍ ഉര്‍വശിയെ നായികയാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ജയിലിലായതോടെ ഉര്‍വശി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ഒരു മകൾ ഉണ്ട് എന്ന് ദിലീപ് ഓർമിക്കണമായിരുന്നു എന്ന് ഉർവശി പറഞ്ഞു .അതിനാല്‍ ഉര്‍വശിയെ മാറ്റാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു.

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ ഉര്‍വശി ഗംഭീരപ്രകടനമാണ് നടത്തിയത്. ശരിക്കും പറഞ്ഞാല്‍ ആ സിനിമയുടെ നട്ടെല്ല് ഉര്‍വശിയായിരുന്നു. ഇതേ തുടര്‍ന്ന് ഉര്‍വശിയെ മാറ്റെണ്ടെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞെങ്കിലും അത് നടക്കുമോ എന്ന് അറിയില്ല. തമിഴിലും തെലുങ്കിലും അടക്കം ഉര്‍വശി നല്ല തിരക്കിലാണ്.
Comments are closed.