നസ്രിയ ഗർഭിണിയോ ? നസ്രിയയുടെ വെളിപ്പെടുത്തല്‍ , എല്ലാത്തിനും ആ ഫോട്ടോ ആണ് കാരണം

വിവാഹത്തിനു ശേഷം നടിമാരെ കാണുന്നത് വല്ല പുരസ്കാര ചടങ്ങിനോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കല്യാണങ്ങൾക്കോ അണ്. സിനിമയിൽ സജീവമായി നിന്നിരുന്ന നടിമാരാണെങ്കിലും വിവാഹ ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ് കുടുംബിനിയായി ഒതുങ്ങും. ഇതാണ് കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ കണ്ടു വരുന്നത്. പല നടിമാരുടേയും വിവാഹം കഴിയുമ്പോൾ ഒരു വിഭാഗ പ്രേക്ഷകർക്കെങ്കിലും നെഞ്ചിനുള്ളിൽ ചെറിയ വേദനയുണ്ടാകും ഇവരും പോയല്ലോ എന്ന്. അത്തരത്തിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു നസ്രിയ.

ബാംഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ വിജയാഘോഷങ്ങൾ കഴിയുന്നതിനും മുൻപായിരുന്നു നസ്രിയ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് പുറത്തു പോയത്. തീർത്തും ഒരു വിടവാങ്ങൽ ആയിരുന്നില്ല അത്. എന്നാൽ നാലു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ കൂടെയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചു നസ്രിയ ഒരു സ്വകാര്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.

വിവാഹം ശേഷമുള്ള മാറ്റം

വിവാഹത്തിനു ശേഷം മനോഹരമായ യാത്രയായിരുന്നു ജീവിതത്തിൽ സംഭവിച്ചത് . തുടർച്ചയായി ജോലി ചെയ്തിരുന്നയാൾ ബ്രേക്ക് എടുത്ത് വീട്ടിൽ ഇരുന്നപ്പോൾ ബോറടിക്കില്ലേ എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ എനിയ്ക്ക് അങ്ങനെ വെറുതെ ഇരിക്കാൻ ഇഷ്ടമാണെന്നാണ് ഞാൻ അവരോട് പറഞ്ഞത്. വിവാഹത്തിനു ശേഷം ഞാനും ഫഹദും ഒരുപാട് യാത്ര ചെയ്തു. അതിൽ പലതും പ്ലാന്‍ ചെയ്യാതെയുള്ള യാത്രകളായിരുന്നു..

റോമാന്‍റിക് റോൾസ്

വിവാഹത്തിനു ശേഷം സ്വഭാവത്തിൽ ഒരു മാറ്റവും വന്നതായി തനിയ്ക്ക് തോന്നുന്നില്ല. തിരക്കഥകൾ വായിക്കുന്നില്ലേ, എത്രനാൾ ഇങ്ങനെ വെറുതെയിരിക്കുമെന്നു ഫഹദ് തന്നോട് ചോദിക്കുമായിരുന്നു. കൂടാതെ വിവാഹം കഴിഞ്ഞാൽ റൊമാന്‍റിക് റോളുകൾ വെണ്ടെന്നു വയ്ക്കുമെന്നായിരുന്നു ഇവടെയുളളവരിൽ പലരുടേയും ചിന്താഗതി. ഞങ്ങളുടെ കാര്യത്തിൽ അങ്ങനെയൊന്നുമില്ലയെന്നായിരുന്നു

WCC യെ അനുകൂലിക്കുന്നു

സിനിമയിലെ സ്ത്രീകളെ പിന്തുണച്ചു കൊണ്ടുള്ള സംഘടന നല്ലൊരു തീരുമാനമായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. ഫെമിനസത്തിൽ വിശ്വസിക്കുന്ന ആളണ് താനും. എല്ലാവരേയും ഒരുപോലെ പരിഗണിക്കണം എന്നായിരുന്നു എനിയ്ക്ക് പറയാനുളളത്. യഥാർഥത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയാകുന്നത്. ചില സിനിമകളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കാറുണ്ട്. ഇത്തരം സിനികളിൽ അതിലെ നടനോ നടിയോ കൃത്യമായ നിലപാട് സ്വീകരിക്കണം. തങ്ങൾ അത്തരം സംഭാഷണങ്ങൾ പറയില്ലെന്ന് തീരുമാനിക്കുക. അങ്ങനെ അത്തരത്തിലുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടത്.

സമൂഹ മാധ്യമങ്ങളിലെ കമന്‍റുകൾ

സമൂഹമാധ്യമങ്ങളിൽ വരുന്ന മോശമമായ കമന്‍റുകൾ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്ന് നസ്രിയ പറഞ്ഞു. ആദ്യമൊക്കെ ചിലത് സങ്കടപ്പെടുത്തിയിരുന്നു എന്നും തുറന്ന് സമ്മതിക്കുന്നുണ്ട്. തടി കൂടിയപ്പോൾ എല്ലാവർക്കും നിരാശായായി. എന്നാൽ തടി കുറഞ്ഞപ്പോൾ എല്ലാം നല്ല രീതിയ്ക്കല്ലേ എന്നുളള ചോദ്യങ്ങൾ

ഗർഭിണി ?

തടിച്ച സമയത്തെ ഫോട്ടോകൾ കണ്ടപ്പോൾ ഗർഭിണിയാണോ എന്ന് പലരും ചോദിച്ചിരുന്നു. പലരും പറഞ്ഞ് നടക്കുകയും ചെയ്തിരുന്നു. ‘അങ്ങനെയാണെങ്കിൽ എനിക്ക് എത്ര കുട്ടികൾ ഉണ്ടാവേണ്ടതാ’ നസ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു. കുഞ്ഞിനെ ഗർഭം ധരിക്കുക എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്. അതൊരിക്കലും മറച്ചു വയ്ക്കില്ലെന്നും താരം പറഞ്ഞു

Comments are closed.