അനുഷ്‌കയുടെ വിവാഹ വാര്‍ത്ത : പ്രതികരണവുമായി അമ്മ

"പ്രഭാസിനെപ്പോലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആയ ഒരാളെ അനുഷ്‌കയ്ക്ക് കിട്ടണമെന്നാണ് എന്റെയും ആഗ്രഹം"

  അനുഷ്‌ക ഷെട്ടിയെയും പ്രഭാസിനെയും ആരാധകര്‍ വിവാഹം കഴിപ്പിക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായി. ബാഹുബലിയില്‍ ജോഡിയായെത്തി പ്രണയിച്ചു തകര്‍ത്തപ്പോള്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുമെന്ന് ആരാധകര്‍ കിനാവു കണ്ടു. എന്നാല്‍ തങ്ങല്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞതോടെ ആരാധകരുടെ ആഹ്ലാദതിരതല്ലല്‍ ഒന്നടങ്ങി. എന്നിരുന്നാലും ഇരുവരും അവിവാഹിതരായി തുടരുന്നത് തങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കാനാവുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.
  ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ പറഞ്ഞു കേള്‍ക്കുന്നത് ഇരുവരുടെയും പ്രണയ വാര്‍ത്തകളായിരിക്കും. ‘ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്‌കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു’, പ്രഭാസ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ.

  1. ‘പ്രഭാസും ഞാനും വിവാഹിതരാകാന്‍ പോകുന്നില്ല. ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനില്‍ മാത്രമാണ്, പ്രഭാസുമായുളള വിവാഹ വാര്‍ത്തകളോടുളള അനുഷ്‌കയുടെ പ്രതികരണം ഇതായിരുന്നു. ഇപ്പോളിതാ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അനുഷ്‌കയുടെ അമ്മയും രംഗത്തെത്തിയിരിക്കുകയാണ്.

 

  ‘അവര്‍ രണ്ടുപേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.
  പ്രഭാസിനെപ്പോലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആയ ഒരാളെ അനുഷ്‌കയ്ക്ക് കിട്ടണമെന്നാണ് എന്റെയും ആഗ്രഹം. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. അവരുടെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കൂ, അനുഷ്‌കയുടെ അമ്മ പറഞ്ഞതായി തെലുങ്ക് മാധ്യമമായ സാക്ഷി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അനുഷ്‌ക എത്രയും പെട്ടെന്ന് വിവാഹിതയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
  36 വയസ്സുളള അനുഷ്‌കയും 38 വയസ്സുളള പ്രഭാസും ഇപ്പോഴും വിവാഹിതരാകാതെ കഴിയുകയാണ്. ഉടനൊന്നും താന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്തിടെ പ്രഭാസ് പറഞ്ഞത്. സാഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബാഗുമതിക്കുശേഷം അനുഷ്‌കയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങളൊന്നും അറിവില്ല

Comments are closed.