അവസരത്തിനായി കിടക്ക പങ്കിട്ടവരില്‍ പ്രമുഖ നടിമാരുമോ ?പേരുകള്‍ സൂചിപ്പിച്ച് ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് അമ്പ്

ശ്രീ റെഡ്ഡിയുടെ കാസ്റ്റിംഗ് കൗച്ച് ആരോപണ ശരങ്ങള്‍ തെലുങ്കില്‍ നിന്ന് തമിഴിലേക്കും അവിടെനിന്നും കേരളത്തിലേക്കും കടക്കുകയാണ്. അവസരം കിട്ടുന്നതിനായി കിടക്ക പങ്കിട്ട നടിമാരുടെയും വഴങ്ങി കൊടുക്കേണ്ടിവന്ന സിനിമ പ്രവര്‍ത്തകരുടെയും പേരുകളെല്ലാം പുറത്തു പറഞ്ഞ് ശ്രദ്ധ നേടിയ തെലുങ്ക് നടി ശ്രീ റെഡ്ഡി പുതിയതായി ഉന്നം വയ്ക്കുന്നത് തമിഴ് സിനിമാ ലോകം പിടിച്ചടക്കിയ പ്രമുഖ നടിമാരെയാണ്. അതില്‍ മലയാളത്തില്‍ നിന്നു തമിഴില്‍ എത്തിയ നടിമാരുമുണ്ട്. നടിമാരായ തൃഷ, നയന്‍താര, കാജല്‍, സാമന്ത എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

“ചിലരെങ്കിലും കരുതുന്നത് എന്‍റെ ലിസ്റ്റ് വളരെ വലുതാണ് എന്നാണ്. എന്നാല്‍ അത് തെറ്റാണു, എന്‍റേത് ചെറിയ ലിസ്റ്റാണ്. tris..,nay..t..a,ka..l,sa..t.. ഇവര്‍ പ്രമുഖരായ മികച്ച നടികളാണ്, ഇവര്‍ ഇവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തീരുമാനിച്ചാല്‍ , ആ നീണ്ട ലിസ്റ്റ് കണ്ടു നിങ്ങള്‍ ചത്തുപോകത്തെ ഉള്ളൂ ” ഇതാണ് ശ്രീ റെഡ്ഡി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഹാസ്യ രൂപേണേ നല്‍കുന്ന മറുപടി. ശ്രീയുടെ വെളിപ്പെടുത്തലുകളിലെ പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവര്‍ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന തരത്തില്‍ ചോദ്യമുയര്‍ത്തിയിരുന്നു.

ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു. നടി ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സികെയ്‌ക്കെതിരേ കഴിഞ്ഞദിവസം അവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി. തന്നോട് പറഞ്ഞതായിട്ടാണ് വെളിപ്പെടുത്തല്‍.

രാഥവേന്ദ്ര ലോറന്‍സ്, മുരുകദോസ്, സുന്ദര്‍ സി, നാനി, ശ്രീകാന്ത്, റാണദഗുബട്ടിയുടെ സഹോദരന്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചത്. ഇങ്ങനെ മിക്ക ദിവസങ്ങളിലും തന്നെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെ നടി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :

Comments are closed.