സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിൽ മോഹൻലാൽ പങ്കെടുത്താല്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം

സംസ്ഥാന ചലച്ചിത്ര അവാർഡ് പരിപാടിയിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ അതിഥിയായി എത്തുന്നതിൽ രൂക്ഷവിമർശനവുമായി താരങ്ങൾ . ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഭീഷണി മുഴുക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കുന്നതാണ് പ്രതിഷേധത്തിന്റെ കാരണം.സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന വിവരം കഴിഞ്ഞ ദിവസം നടന്ന സംഘാടക സമിതി യോഗത്തില്‍ അറിയിച്ചത്.

Comments are closed.