WCCയെ ചര്‍ച്ചക്ക് വിളിച്ച് AMMA

വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവും സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും തമ്മിലുള്ള ചര്‍ച്ച ഓഗസ്റ്റ് 7 ന് കൊച്ചിയില്‍ നടക്കും .നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.WCC ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ എ.എം.എം.എ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂവരും കത്ത് നല്‍കിയിരുന്നു.പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനവും അതിന്‍റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി എ.എം.എം.എ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം എ.എം.എം.എയുടെ നിയമാവലി രൂപപ്പെടുത്തുക, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടക്കുക.

Comments are closed.