വമ്പന്‍ താരനിരയുടെ അകമ്പടിയോടെ ലൂസിഫര്‍ ഒരുങ്ങുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാലിനെ നായകനാകുന്ന ലൂസിഫറിർ അണിനിരക്കുന്നത് വമ്പൻതാരങ്ങൾ. ടൊവിനോ മോഹൻലാലിന്റെ സഹോദരനായി എത്തുമ്പോള്‍ മറ്റൊരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നത് ഇന്ദ്രജിത്തും എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
മഞ്ജു വാരിയര്‍, മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ എന്നിവര്‍ പ്രധാനസ്ത്രീകഥാപാത്രങ്ങളായും സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളും അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ കുട്ടിക്കാനം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തോടെയാകും പൂര്‍ത്തിയാകുക.മറ്റൊരു ലൊക്കേഷന്‍ മുംബൈ ആണ്.
ബോളിവുഡ് താരം വിവേക് ഒബ്രോയി ആണ് ലൂസിഫറിൽ വില്ലൻ. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ , ബോളിവുഡിലെ വിവേകിന്റെ ആദ്യ ചിത്രം കമ്പനിയിൽ മോഹന്‍ലാല്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. മലയാളത്തിലെ വിവേകിന്റെ ആദ്യ ചിത്രമാണ് ലൂസിഫര്‍.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരകഥ മുരളി ഗോപിയുടേതാണ് .സംഗീതം ദീപക് ദേവിന്റേതാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും സംജിത്ത് എഡിറ്റിങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ സ്റ്റണ്ട് സിൽവയും കലാസംവിധാനം മോഹൻദാസും കൈകാര്യം ചെയ്യുന്നു.
Comments are closed.