ലൂസിഫർ പൂർവ്വകല്പിത സംഗമമെന്ന് മോഹൻലാൽ

ജീവിതത്തിൽ കണ്ട്മുട്ടുന്ന , കടന്നു പോകുന്ന ഒരോ നിമിഷങ്ങൾക്കും അതിന്റേതായ അർത്ഥതലങ്ങൾ ഉണ്ടെന്ന് ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുകയാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗിങ്ങിലൂടെ . ലൂസിഫറിൽ തന്റെ ഒപ്പം പ്രവർത്തിക്കുന്നവരുടെയെല്ലാം മാതാപിതാക്കളോടൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷവും ലൂസിഫറിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ , പുതിയ തലമുറയിൽ നിന്ന് കൂടുതൽ പഠിക്കാൻ കഴിയുന്നതിന്റെ സംതൃപ്തിയും ലാലേട്ടൻ പങ്കു വയ്ക്കുന്നു.

പൃഥ്വിരാജ് സുകുമാരൻ നടനായ സംവിധായകൻ ആണന്നും തന്നിൽ ഒരു നടനുണ്ടെങ്കിലും സംവിധായകൻ ഇല്ലായെന്നും അതുകൊണ്ട് തന്നെ നടനായ സംവിധായകൻ ആഗ്രഹിക്കുന്ന പൂർണ്ണതയിലേക്കെത്താൻ തനിക്ക് കൂടുതൽ സമർപ്പണം ചെയ്യേണ്ടി വരുമെന്നും മോഹൻലാൽ കുറിക്കുന്നു. എല്ലാ രസതന്ത്രങ്ങളും ഒരുപോലെ പ്രാവർത്തികമായാൽ ഞങ്ങൾ പ്രതീക്ഷിക്കുന്നതിലും മികച്ചൊരു സൃഷ്ടിയായി ലൂസിഫർ മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. അതിന് കലാകാരനെന്ന നിലയിൽ താൻ കൂടുതൽ വിനീതവിധേയനാകുന്നു എന്നും ലാലേട്ടൻ എഴുതുന്നു.

പഴയ തലമുറക്കൊപ്പവും പുതുതലമുക്കൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. തലമുറകൾ ഒഴുകിയൊഴുകി പോകുമ്പോൾ അതിന്റെ നടുവിൽ അണയാതിരിക്കാൻ ശ്രമിക്കുന്ന ഒരു നാളമാണ് താൻ എന്നും പുതുതലമുറയോടൊപ്പം വിനീതനായി നിന്ന് കൊണ്ട് കൂടുതൽ പഠിക്കാൻ ശ്രമിക്കുകയും രഹസ്യമായി അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വിസ്മയ ശലഭമായി പറന്ന് പറന്ന് താൻ എന്ന് കാവ്യാത്മകമായി പറഞ്ഞു കൊണ്ട് ബ്ലോഗ് അവസാനിപ്പിക്കുകയും ചെയ്യുന്നു.

മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണ്ണരൂപം വായിക്കാം :

Vismaya-Shalabhangal

Comments are closed.