മോഹൻലാലിനെതിരെ പടനയിച്ച് പ്രകാശ് രാജും സച്ചിദാനന്ദനും, മോഹൻലാലിനെതിരെ മുൻ നിരയിൽ റിമ കല്ലിങ്കലും ഗീതു മോഹൻദാസും ; പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് ഹർജിയിൽ ഒപ്പ് വച്ച് കെ ഇ എൻ കുഞ്ഞഹമ്മദും ഭാസുരേന്ദ്രബാബുവും , നീക്കത്തെ പിന്തുണക്കാതെ മഞ്ജു വാര്യർ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ മുഖ്യമന്ത്രിക്ക് ഹർജി. നടൻ പ്രകാശ് രാജ്, ഇടത്പക്ഷ ചിന്തകൻമാരായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ,ഭാസുരേന്ദ്ര ബാബു, എഴുത്തുകാരൻ സച്ചിദാനന്ദൻ, നടിയും ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിങ്കൽ, നടി ഗീതു മോഹൻദാസ്, നടി സജിത മഠത്തിൽ, ബീന പോൾ എന്നിവരുടെ നേതൃത്വത്തിൽ 105 പേരടങ്ങുന്ന വിവിധ മേഖലയിൽ നിന്നുള്ളവർ ഹർജി നൽകിയത്.

മോഹൻലാലിന്റെ സാന്നിധ്യം എതിർക്കുന്ന ചലച്ചിത്ര അക്കാദമി ഭാരവാഹികൾ സിനിമ വകുപ്പിന്റെ ചമുതലയുള്ള മന്ത്രി എ.കെ.ബാലനെയും വെല്ലുവിളിക്കുന്നു. അദ്ദേഹമാണു മോഹൻലാലിനെ ക്ഷണിച്ചു പ്രശ്നം വഷളാക്കിയതെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. അതിനാലാണു മോഹൻലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയത്.

അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.ജോസഫ്, സജിത മഠത്തിൽ, സി.എസ്.വെങ്കിടേശ്വരൻ, ജി.പി.രാമചന്ദ്രൻ, ദീദി ദാമോദരൻ, മധു ജനാർദനൻ എന്നിവർ പിണറായിക്കു നൽകിയ ഹർജിയിൽ ഒപ്പിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നത പ്രകടനമാണ്.ചലച്ചിത്ര അക്കാദമി കൗൺസിലിലെ മറ്റ് അംഗങ്ങളായ റസൂൽ പൂക്കുട്ടി, മഞ്ജു വാരിയർ, നീലൻ, സണ്ണി ജോസഫ്, പ്രദീപ് ചൊക്ലി എന്നിവർ ഇവരോടു യോജിക്കുന്നില്ല.

ഹർജി തയാറാക്കിയവർ അക്കാദമി ഭാരവാഹികളുടെ സഹായത്തോടെ പിന്തുണയ്ക്കുവേണ്ടി നടി മഞ്ജു വാരിയരെ സമീപിച്ചുവെങ്കിലും അവർ നിരസിച്ചുവെന്നാണു വിവരം. പുരസ്കാര ജേതാക്കളാണു വിശിഷ്ടവ്യക്തികളെന്നും മുഖ്യാതിഥിയെ കൊണ്ടുവരേണ്ടതില്ലെന്നുമാണു ഹർജിക്കാരുടെ വാദം. എന്നാൽ മോഹൻലാലിന്റെ സാന്നിധ്യത്തോടു വിയോജിപ്പുണ്ടെന്നു പുരസ്കാര ജേതാക്കളിൽ പ്രധാനപ്പെട്ടവരാരും പറഞ്ഞിട്ടില്ല.

കൊച്ചിയിൽ നടിയെ അപമാനിച്ച സംഭവത്തോടെയാണു ചലച്ചിത്ര അക്കാദമിയിൽ ഏറ്റുമുട്ടലിനു തുടക്കമായത്. വനിത ഭാരവാഹികൾ നടിക്കൊപ്പം നിലപാടു സ്വീകരിച്ചപ്പോൾ അതിനെ അക്കാദമി ചെയർമാൻ കമൽ ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു. അമ്മ പ്രസിഡന്റായി മോഹൻലാലിനെ തിരഞ്ഞെടുത്തതുമുതലാണ് അക്കാദമിയിലെ ഭിന്നത രൂക്ഷമായത്. മോഹൻലാൽ പ്രസിഡന്റായതിൽ അസൂയപൂണ്ട ചിലർ കൂട്ടം ചേർന്ന് മോഹൻലാലിലെ മാത്രം ആക്രമിക്കുകയാണന്നും ആരോപണം ഉയരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നശേഷമുള്ള അമ്മയുടെ യോഗത്തിൽ നടൻ ദിലീപിനുവേണ്ടി സംസാരിച്ച ഇടതുജനപ്രതിനിധികളായ ഇന്നസെന്റ്, കെ.ബി.ഗണേഷ് കുമാർ, എം.മുകേഷ് എന്നിവർക്കെതിരെ അക്കാദമിയിലെ മോഹൻലാൽ വിരുദ്ധർ പ്രതിഷേധിക്കുന്നില്ല. അടുത്തിടെ അമ്മ പ്രസിഡന്റായ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനോട് അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമലിന് വിയോജിപ്പുണ്ട്. ആഭ്യന്തരയുദ്ധം അക്കാദമിയുടെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നു. മേളകളിലും മറ്റും ഭാരവാഹികൾ മാധ്യമങ്ങൾക്കു മുന്നിൽ ഒറ്റക്കെട്ടാണെന്ന് ‘അഭിനയിക്കുക’യാണെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു

ഹർജി നൽകിയവരുടെ പ്രസ്ഥാവന :

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്കു സ്വന്തം നാട്ടില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം.അതുകൊണ്ടുതന്നെ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാ അന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്.

ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്.

മുഖ്യഅതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധിനിര്‍ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിനു കോട്ടംതട്ടുന്ന തരത്തില്‍ ഒരു മുഖ്യാതിഥിയെ അവാര്‍ഡ് ദാന
ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന കീഴ്‌വഴക്കം ആയി മാറും. ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യഅതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.

1. പ്രകാശ് രാജ് (അഭിനേതാവ്)
2. എന്‍.എസ്.മാധവൻ ‍(എഴുത്തുകാരന്‍)
3. സച്ചിദാനന്ദന്‍ (എഴുത്തുകാരന്‍)
4. കെ.ജി.ശങ്കരപ്പിള്ള (എഴുത്തുകാരന്‍)
5. സേതു (എഴുത്തുകാരന്‍)
6. സുനില്‍ പി.ഇളയിടം (എഴുത്തുകാരന്‍)
7. രാജീവ് രവി (സംവിധായകന്‍)
8. ഡോ. ബിജു (സംവിധായകന്‍)
9. സി.വി.ബാലകൃഷ്ണന്‍ (എഴുത്തുകാരന്‍)
10. വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേണലിസ്റ്റ്) 11. കെ.ഇ.എന്‍.കുഞ്ഞഹമ്മദ് (എഴുത്തുകാരന്‍)
12. ബീനാ പോള്‍ (എഡിറ്റര്‍)
13. എം.ജെ. രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)
14. ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)
15. റിമ കല്ലിങ്കല്‍ (അഭിനേതാവ്)
16. ഗീതു മോഹന്‍ദാസ് (സംവിധായിക, അഭിനേതാവ്)
17. എം.എന്‍. കാരശ്ശേരി (എഴുത്തുകാരന്‍)
18. ഡോ. പി.കെ. പോക്കര്‍ (എഴുത്തുകാരന്‍) 19. ഭാസുരേന്ദ്ര ബാബു (എഴുത്തുകാരന്‍)
20. സന്തോഷ് തുണ്ടിയില്‍ (ക്യാമറാമാന്‍)
21. പ്രിയനന്ദനന്‍ (സംവിധായകന്‍)
22. ഒ.കെ. ജോണി (നിരൂപകന്‍)
23. എം.എ. റഹ്മാന് ‍(എഴുത്തുകാരന്‍)
24. പ്രമോദ് തോമസ് (ശബ്ദ മിശ്രണം)
25. വിവേക് ആനന്ദ് (സൗണ്ട് ഡിസൈനര്‍)
26. സി. ഗൗരിദാസന്‍ നായര്‍ (ജേണലിസ്റ്റ്)
27. പ്രകാശ് ബാരെ (അഭിനേതാവ്, നിര്‍മ്മാതാവ്)
28. ശ്രുതി ഹരിഹരന്‍ (അഭിനേതാവ്)
29. സജിതാ മഠത്തില്‍ (അഭിനേതാവ്)
30. സിദ്ധാര്‍ത്ഥ് ശിവ (സംവിധായകന്‍, അഭിനേതാവ്)
31. കെ.ആര്‍.മനോജ് (സംവിധായകന്‍)
32. സനല്‍കുമാര്‍ ശശിധരന്‍ (സംവിധായകന്‍)
33. മനോജ് കാന (സംവിധായകന്‍)
34. സുദേവന്‍ (സംവിധായകന്‍)
35. ദീപേഷ് ടി. (സംവിധായകന്‍)
36. ഷെറി (സംവിധായകന്‍)
37. വിധു വിൻസെന്റ്‌ (സംവിധായിക)
38. സജിന്‍ ബാബു (സംവിധായകന്‍)
39. വി.കെ.ജോസഫ് (നിരൂപകന്‍)
40. സി.എസ്.വെങ്കിടേശ്വരന്‍ (നിരൂപകന്‍)
41. ജി.പി.രാമചന്ദ്രന്‍ (നിരൂപകന്‍)
42. കമല്‍ കെ.എം. (സംവിധായകന്‍)
43. ശിഹാബുദീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)
44. എന്‍. ശശിധരൻ ‍(എഴുത്തുകാരന്‍)
45. കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)
46. സഞ്ജു സുരേന്ദ്രന്‍ (സംവിധായകന്‍)
47. മനു (സംവിധായകന്‍)
48. ഷാഹിന നഫീസ (ജേണലിസ്റ്റ്)
49. ഹര്‍ഷന്‍ ടി.എം (ജേണലിസ്റ്റ്)
50. സനീഷ് ഇ. (ജേണലിസ്റ്റ്)
51. അഭിലാഷ് മോഹന്‍ (ജേണലിസ്റ്റ്)
52. ചെലവൂര്‍ വേണു (നിരൂപകന്‍)
53. മധു ജനാര്‍ദനന്‍ (നിരൂപകന്‍)
54. പ്രേം ചന്ദ് (ജേണലിസ്റ്റ്)
55. ദീദി ദാമോദരന്‍ (തിരക്കഥാകൃത്ത്)
56. വി.ആര്‍. സുധീഷ് (എഴുത്തുകാരന്‍)
57. സുസ്‌മേഷ് ചന്ത്രോത്ത് (എഴുത്തുകാരന്‍) 58. ഇ. സന്തോഷ് കുമാര്‍ (എഴുത്തുകാരന്‍) 59. മനീഷ് നാരായണന്‍ (നിരൂപകന്‍)
60. ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)
61. അന്‍വര്‍ അലി (കവി, ഗാനരചയിതാവ്) 62. എം.എസ്. ബനേഷ് (ജേണലിസ്റ്റ്)
63. സജി പാലമേല്‍ (സംവിധായകന്‍)
64. പ്രേംലാല്‍ (സംവിധായകന്‍)
65. സതീഷ് ബാബുസേനന്‍ (സംവിധായകന്‍) 66. സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)
67. മുഹമ്മദ് കോയ (സംവിധായകന്‍)
68. ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ (സംവിധായകന്‍)
69. ജിജു ആന്റണി (സംവിധായകന്‍)
70. ഡേവിസ് മാനുവല്‍ (എഡിറ്റര്‍)
71. ശ്രീജിത്ത് ദിവാകരന്‍ (ജേണലിസ്റ്റ്)
72. ബിജു മുത്തത്തി (ജേണലിസ്റ്റ്)
73. പ്രതാപ് ജോസഫ് (സംവിധായകന്‍, ക്യാമറാമാന്‍)
74. സുരേഷ് അച്ചൂസ് (സംവിധായകന്‍)
75. കണ്ണന്‍ നായര്‍ (അഭിനേതാവ്)
76. രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)
77. ഫാസില്‍ എന്‍.സി. (സംവിധായകന്‍)
78. എസ്. ആനന്ദന്‍ (ജേണലിസ്റ്റ്)
79. ജൂബിത് നമ്രടത്ത് (സംവിധായകന്‍)
80. വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)
81. അച്യുതാനന്ദന്‍ (അഭിനേതാവ്)
82. ബൈജു മേരിക്കുന്ന് (നിരൂപകന്‍)
83. ഉമേഷ് വള്ളികുന്ന് (നിരൂപകന്‍)
84. ജിതിന്‍ കെ.പി. (നിരൂപകന്‍)
85. റോസി തമ്പി (കവയിത്രി)
86. പവിശങ്കര്‍ (ഡിസൈനര്‍)
87. ബിജു മോഹന്‍ (നിരൂപകന്‍)
88. ഷാജി ഊരാളി (മ്യൂസിക്)
89. അനീസ് കെ. മാപ്പിള (സംവിധായകന്‍)
90. റജിപ്രസാദ് (ക്യാമറാമാന്‍)
91. പി.കെ.രാജശേഖരന്‍ (ജേണലിസ്റ്റ്)
92. രാധികാ സി. നായര് ‍(എഴുത്തുകാരി)
93. പി.എന്‍.ഗോപീകൃഷ്ണന്‍ (കവി, തിരക്കഥാകൃത്ത്)
94. അര്‍ച്ചന പദ്മിനി (അഭിനേതാവ്)
95. എസ്.ആര്‍. പ്രവീണ്‍ (ജേണലിസ്റ്റ്)
96. ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍) 97. ദിലീപ് ദാസ് (ഡിസൈനര്‍)
98. ബാബു കാമ്പ്രത്ത് (സംവിധായകന്‍)
99. സിജു കെ.ജെ. (നിരൂപകന്‍)
100. നന്ദലാല്‍ (നിരൂപകന്‍)
101. പി.രാമന്‍ (കവി)
102. ഉണ്ണി വിജയന്‍ (സംവിധായകന്‍)
103. അപര്‍ണ പ്രശാന്തി (നിരൂപക) ‘
104. പി. ജിംഷാര്‍ (എഴുത്തുകാരന്‍)
105. ബിജു ഇബ്രാഹിം (ഫൊട്ടോഗ്രഫര്‍)

Comments are closed.