മോഹൻലാലിനെതിരായ ഹർജ്ജിയിൽ താൻ ഒപ്പിട്ടിട്ടില്ല : പ്രകാശ് രാജ് . അങ്ങനെയെങ്കിൽ കള്ള ഒപ്പിട്ടതാര് ?

സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കരുത് എന്ന ആവശ്യവുമായി  മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഹർജിയിൽ  താൻ ഒപ്പിട്ടിട്ടില്ല  എന്ന  വെളിപ്പെടുത്തലുമായി പ്രശസ്ത നടൻ  പ്രകാശ് രാജ് . ഹർജിയിൽ തന്റെ പേര് എങ്ങനെ  ഉൾപ്പെട്ടു എന്ന കാര്യത്തെ കുറിച്ച് തനിക്കറിയില്ലയെന്നും മോഹൻലാൽ ഇന്ത്യക്കു തന്നെ അഭിമാനമായ മഹാനടൻ ആണെന്നും അദ്ദേഹത്തിനെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല എന്നും പ്രകാശ് രാജ് പറഞ്ഞു.

എഎംഎംഎ(AMMA)യിൽ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കു എതിർപ്പ് ഉണ്ടെങ്കിലും അതു ഒരു അവാർഡ്ദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതുമായി കൂട്ടി ചേർത്ത് ഒരിക്കലും പറയാൻ ആവില്ലെന്നും പ്രകാശ് രാജ് പറയുന്നു.തനിക്ക് മോഹൻലാലിനോട് എന്നും ബഹുമാനം മാത്രമേ ഉള്ളു എന്നും പ്രകാശ് രാജ് വ്യക്തമാക്കി .

പ്രസ്തുത ഹർജിയിൽ തന്റെ പേര് എങ്ങനെ വന്നു എന്നറിയില്ല എന്നും ഒപ്പിടാൻ ആയി തന്നെ ആരും സമീപിച്ചിട്ടു പോലുമില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. ഇത്തരത്തിൽ ഒരു ചടങ്ങിൽ മോഹൻലാൽ വരുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ഇക്കാര്യത്തിൽ താൻ ലാലിന്റെ കൂടെ നിൽക്കുന്നു എന്നും പ്രകാശ്  രാജ് വെളിപ്പെടുത്തി.

Comments are closed.