ജൂഹിയെ ചോദിച്ചു , നോ എന്നായിരുന്നു മറുപടി: സല്ലുവിന്റെ വെളിപ്പെടുത്തൽ !

ബോളിവുഡിന്റെ മോസ്‌റ്റ് എലിജിബിൾ ബാച്ചിലർ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ സൽമാൻ ഖാൻ എന്ന പേരല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല. പലതാരസുന്ദരികളെയും സൽമാന്റെ പേരിനൊപ്പം ചേർത്ത് വായിച്ചിട്ടുണ്ടെങ്കിലും അവരിൽ താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ഒരാളെ മാത്രമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ മസിൽമാൻ.

ജുഹി ചാവ്‌ലയാണ് തന്റെ മനം കവർന്ന സുന്ദരിയെന്ന് ഒരു ചാറ്റ് ഷോയ്‌ക്കിടെയാണ് സല്ലു വെളിപ്പെടുത്തിയത്. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജുഹിയുടേത്. ജുഹിയുടെ അച്ഛനോട് ജുഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജുഹിയെ വിവാഹം ചെയ്യാൻ മാത്രം താൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയിൽ പോലും ഒന്നിക്കാത്തതിന്റെ കാരണം ജുഹി തന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നാണെന്ന് സൽമാൻ പറഞ്ഞു. 1995ൽ വ്യവസായിയായ ജയ് മെഹ്‌ത്തയെയാണ് ജുഹി വിവാഹം കഴിച്ചത്.

Comments are closed.