തരംഗമായി മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ ടീസർ

 

മമ്മൂട്ടിയെ നായകനാക്കി തിരക്കഥകൃത്ത് സേതു തിരകഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ ന്‍റെ ടീസർ പുറത്തിറങ്ങി. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹസംവിധായകനായി യുവനടൻ ഉണ്ണി മുകുന്ദൻ പ്രവര്‍ത്തിക്കുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഷംന കാസിം പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനു സിത്താരയാണ് മറ്റൊരു നായിക.

ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായി ആണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രദീപാണ് ഛായാഗ്രഹണം. ശ്രീനാഥ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നു. ബിജിപാൽ പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നു.

Comments are closed.