പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നു ; വരന് പ്രശസ്ത ഗായകന്
നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രം ഭാരതിൽ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാർത്ത പൊട്ടിപുറപ്പെട്ടത്.
ഹോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര അലി അബ്ബാസ് സഫറിന്റെ സിനിമയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലായിരുന്നു. 10 വർഷങ്ങൾക്കുശേഷം ഈ ചിത്രത്തിലൂടെ സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ഇരുവരുടെയും ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ നടി പെട്ടന്ന് പിന്മാറുകയായിരുന്നു.
Yes Priyanka Chopra is no more part of @Bharat_TheFilm & and the reason is very very special , she told us in the Nick of time about her decision and we are very happy for her … Team Bharat wishes @priyankachopra loads of love & happiness for life 😊😉😍
— ali abbas zafar (@aliabbaszafar) July 27, 2018
ഭാരത് സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. ആ കാരണം കേട്ട് അതിശയിച്ചിരിക്കുകയാണ് പ്രിയങ്കയുടെ ആരാധകർ.
ഭാരത് സിനിമയിൽ ഇനി പ്രിയങ്ക ചോപ്ര ഭാഗമാകില്ല.
‘സിനിമയിൽ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്പെഷലാണ്. നിക്കിനുവേണ്ടിയാണ് സിനിമയിൽനിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു’. അലി അബ്ബാസ് ട്വീറ്റ് ചെയ്തു.
തന്നെക്കാൾ 10 വയസ് കുറഞ്ഞ അമേരിക്കൻ ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പ്രിയങ്കയ്ക്ക് ഒപ്പം നിക്ക് ഇന്ത്യയിൽ എത്തിയതും ഇരുവരും ഒരുമിച്ച് ചടങ്ങുകളിൽ പങ്കെടുത്തതോടും കൂടി പ്രണയം ആരാധകർ സ്ഥിരീകരിച്ചു. നിക്കുമായുളള പ്രിയങ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
Comments are closed.