കീരിടത്തിനു ലഭിച്ച പ്രതിഫലത്തുക ഒരു ലക്ഷം രൂപ ; പക്ഷേ തിലകന്‍ അതില്‍ കുറച്ചുമാത്രം എടുത്ത് ബാക്കി തിരികെ നല്‍കി !

/
തിലകൻ മലയാള സിനിമയിൽ അവശേഷിപ്പിച്ച സ്ഥാനം ഇതുവരെ ആരും കയ്യേറിയിട്ടില്ല. അഭിനയ കലയുടെ പെരുന്തച്ചന് പകരം വയ്ക്കാൻ ഇനിയും ആരുമുണ്ടായില്ല. കിരീടം സിനിമയിലെ അച്യുതൻ നായർ എന്ന തിലകൻ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാനാകില്ല.ആ കിരീടം സിനിമക്ക് പിന്നിൽ തിലകന് ഒരു കഥയുണ്ട്. ചാണക്യന്‍, വര്‍ണ്ണം എന്നീ രണ്ട് ചിത്രങ്ങളുടെ തിരക്കില്‍ നിന്നായിരുന്നു കിരീടം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിലകന്‍ സമയം കണ്ടെത്തിയത്. കിരീടത്തിലെ അച്യുതന്‍നായരായി മറ്റാരെയെങ്കിലും നോക്കാന്‍ സിബിയോടും ലോഹിയോടും തിലകന്‍ സ്നേഹത്തോടെ അപേക്ഷിച്ചിരുന്നു. പക്ഷേ, തിലകന്‍ ചേട്ടന്‍ ഇല്ലാതെ കിരീടം നടക്കില്ല എന്ന് സിബിയും ലോഹിയും തീര്‍ത്തു പറഞ്ഞു.
എങ്കില്‍ , എന്‍റെ ഒഴിവ് സമയം നോക്കി നിങ്ങള്‍ അട്ജ്സ്റ്റ് ചെയ്യേണ്ടിവരുമെന്ന് തിലകനും പറഞ്ഞു. ചാണക്യന്‍ രാത്രിയിലും വര്‍ണ്ണം പകലുമായിരുന്നു ഷൂട്ടിംഗ്. ഇതിനിടയിലായിരുന്നു തിലകന്‍റെ ഒഴിവ് സമയം നോക്കി കിരീടത്തിന്‍റെ ലൊക്കേഷനില്‍ എത്തിച്ചിരുന്നത്. ഒന്നും രണ്ടും മണിക്കൂറിന്‍റെ ഇടവേളയിലായിരുന്നു തിലകന്‍ അച്യുതന്‍നായരായി അഭിനയവൈഭവം പ്രകടിപ്പിച്ചത്.

തിലകന് ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കാനായിരുന്നു നിര്‍മ്മാതാവ് ഉറപ്പിച്ചത്. പക്ഷേ, നിര്‍മ്മാതാവ് പണവുമായി ചെന്നപ്പോള്‍ തിലകന്‍ പറഞ്ഞു നിങ്ങള്‍ എന്‍റെ സമയത്തിനുവേണ്ടി ഒരു പാട് കഷ്ട്ടപെട്ടതല്ലേ പിന്നെ ആദ്യം വേണ്ടാന്നു വെച്ച അച്യുതന്‍നായരെ ഞാന്‍ വല്ലാണ്ട് സ്നേഹിച്ചും പോയി.അത് കൊണ്ട് എനിക്ക് ഇത്രയും പണം വേണ്ട എന്നും പറഞ്ഞ് നിര്‍മ്മതാവ് കൊടുത്ത പണകെട്ടില്‍ നിന്നും തിലകന്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി പണം മടക്കി കൊടുക്കുകയായിരുന്നു.

Comments are closed.