സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ! സംവിധായകന് സുഭാഷ് മന്ത്ര കുടുങ്ങിയതിങ്ങനെ
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംവിധായകന് സുഭാഷ് മന്ത്ര അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടി നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുഭാഷ് തന്നെ പറഞ്ഞു പറ്റിച്ച് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പുറംലോകത്തെ അറിയിക്കുന്നത്.
ഇത് വാര്‍ത്തയായതിന് പിന്നാലെ വനിതാ സെല്‍ ഇടപെടുകയും കേസ് എടുക്കുകയും പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമ മേഖലയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലാത്ത ഇയാള്‍ സിനിമകളുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഫേസ്ബുക്കിലൂടെയും മറ്റും പെണ്‍കുട്ടികളെ കണ്ടെത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സിനിമയ്ക്കാണെന്ന വ്യാജേന ഇയാള്‍ ഫോട്ടോഷൂട്ടുകളും നടത്തിയിട്ടുണ്ടായിരുന്നു. ഏതാനും ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തതൊഴിച്ചാല്‍ സംവിധാന രംഗത്തും ഇയാള്‍ക്ക് പിടിയൊന്നുമില്ല.
BUY NOW Apparel & Accessories
കൊച്ചിയിലെ തുറിച്ചു നോട്ടങ്ങള്ക്കെതിരേ മോഡലിനെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് ക്യാംപെയ്ന് നേതൃത്വം കൊടുത്ത വ്യക്തിയാണ് സുഭാഷ് മന്ത്ര. വോയേജ് ഓഫ് ടൈം ഫോട്ടോഷൂട്ടിന്റെ ക്രിയേറ്റീവ് ഹെഡായിരുന്നു ഇയാള്‍. ഇയാളെയാണ് ഇപ്പോള്‍ പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
Profile Link : https://www.facebook.com/subhash.manthra
Comments are closed.