ചരിത്രം കുറിക്കാന്‍ രാജ തിരികേവരുന്നു മധുരരാജയായി

ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കികൊണ്ട് പുതിയ സാങ്കേതിക വിദ്യകളെ കോര്‍ത്തിണക്കി മെഗാ സ്റ്റാർ മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിന്‍റെ മധുരരാജ എത്തുന്നു. മധുരരാജ ഓഗസ്റ്റ് ഒൻപതിന് ചിത്രീകരണം ആരംഭിക്കും. എട്ടു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിക്കുന്നത്. മലയളത്തിന്റെ ആദ്യ 150 കോടി കളക്ഷന്‍ നേടിയ ചിത്രം പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു.തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലൻ. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

 

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

ഇന്ത്യക്കകത്തും പുറത്തുനിന്നുമായി .VFX ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി എത്തും. 120 ലേറെ ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂൾ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ കേരളവും തമിഴ്‌നാടുമാണ്. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം ആക്‌ഷനും തമാശയും സസ്‌പെൻസും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി ഒരു പൊളിപ്പൻ മാസ്സ് എന്റർടൈനറായിട്ടാകും ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാർ നിര്‍വ്വഹിക്കുന്നു. സംഗീതം ഗോപി സുന്ദർ, കലാ സംവിധാനം ജോസഫ് നെല്ലിക്കൽ,സൗണ്ട് ഡിസൈൻ പി എം സതീഷ്,പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹ, എക്സി . പ്രൊഡ്യൂസർ വി എ താജുദീൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗൻ കാട്ടാക്കട , ഹരി നാരായണൻ.

2010 ൽ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്പോൾ ആരാധകർ ആവേശത്തിലാകുമെന്നു തീർച്ച. തന്റെ സിനിമകളിൽ അവസാന നിമിഷം വരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഹിറ്റ് മേക്കർ വൈശാഖ് , ഇത്തവണയും പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം. കാത്തിരിക്കാം രാജയുടെ രാജകീയ രണ്ടാം വരവിനായി.

 

Comments are closed.