26 വര്‍ഷത്തിനു ശേഷമുള്ള വിസ്മയക്കാഴ്ചക്കു കണ്ണുതുറന്ന് കേരളം ; ചാകര പ്രതീഷിച്ച് നാട്ടുകാരില്‍ ചിലരും

അ​ത്യ​പൂ​ർ​വ​മാ​യ കാ​ഴ്ച​യ്ക്ക് കേ​ര​ളം ക​ണ്ണു​തു​റ​ന്നി​രി​ക്കു​ന്നു. തു​ളു​ന്പാ​റാ​യ നി​റ​കു​ടം പോ​ലെ നി​ൽ​കു​ന്ന ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ഏ​തു നി​മി​ഷ​വും തു​റ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് യു​ദ്ധ​കാ​ല സ​ന്നാ​ഹം ഒ​രു​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം എ​ന്നു പ​റ​യാ​വു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി​യി​ൽ മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ൾ ചേ​ർ​ന്ന​താ​ണ്- ഇ​ടു​ക്കി, ചെ​റു​തോ​ണി, കു​ള​മാ​വ്. ഉ​യ​ര​ത്തി​ൽ വ​ലു​ത് ഇ​ടു​ക്കി​യാ​ണെ​ങ്കി​ലും അ​ടു​ത്തു​ള്ള ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നാ​ണ് സ്പി​ൽ​വെ അ​ഥ​വാ ഷ​ട്ട​റു​ക​ളു​ള്ള​ത്.

2403 അ​ടി​യാ​ണ് ഇ​വി​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 136അടി ക​വി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് 2400 അ​ടി​യി​ലെ​ത്തി​യാ​ൽ ചെ​റു​തോ​ണി ഡാം ​തു​റ​ന്നേ​ക്കാം. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​ള്ള ഉ​യ​ര​മാ​ണ് 2403 അ​ടി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് 169 മീ​റ്റ​റും ചെ​റു​തോ​ണി​ക്ക് 134 മീ​റ്റ​റും കു​ള​മാ​വി​ന് 100 മീ​റ്റ​റു​മാ​ണ് ഉ​യ​രം.ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​രു​ക്കു ഷ​ട്ട​റു​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ മൂ​ന്നോ എ​ണ്ണം മാ​ത്രം അ​ൽ​പം ഉ​യ​ർ​ത്താ​നേ ഇ​ട​യു​ള്ളു​വെ​ങ്കി​ലും അ​തൊ​രു വി​സ്മ​യ​മാ​യി​രി​ക്കും.

അ​തേ സ​മ​യം പു​റം​ത​ള്ളു​ന്ന വെ​ള്ളം ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി വ​ഴി ആ​ലു​വ​യി​ലെ​ത്തും വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് ഉ​റ​പ്പാ​ക്കേ​ണ്ട​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ​യ​ല്ല ആ​ലു​വ, കാ​ല​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന​ തൊ​ഴി​ലാ​ളി​ക​ളേ​റെ​യു​ണ്ട്. ന​ദീ​തീ​ര​ത്ത് വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും എ​ണ്ണ​വും വ​ർ​ധി​ച്ചു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം പോ​ലെ സു​പ്ര​ധാ​ന സം​ര​ംഭ​ങ്ങ​ളും ഇ​ന്ന് പെ​രി​യാ​റി​ന​ടു​ത്തു​ണ്ട്.

- Advertisement -

ഒരു വിഭാഗം ജനങ്ങളില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും മറ്റൊരു വിഭാഗം ഡാം തുറക്കുന്നതും പ്രതീക്ഷിച്ചു ആകാംഷയിലാണ് എന്നതാണു കൌതുകം.വെള്ളം പെരിയാറിലൂടെ ഒഴുകിപ്പോകുംപൊഴുണ്ടാകുന്ന കൃഷിനാശങ്ങളെ കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ ആണ് ആശങ്കയുള്ളത്. അതെസമയം അണകെട്ടിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ നിമിഷ നേരം കൊണ്ട് ജലത്തോടൊപ്പം പുറത്തെക്കെത്തുന്ന മത്സ്യസമ്പത്തില്‍ കണ്ണുംനട്ട് ചാകര പ്രതീക്ഷിച്ചിരിക്കയാണ് മറ്റൊരു വിഭാഗം ആളുകള്‍. കൂടാതെ അണക്കെട്ട് തുറക്കുമ്പോഴുള്ള അപൂര്‍വ ദൃശ്യം കാണുകള്‍ക്ക് കുളിര്‍മയേകുന്നത് ആസ്വദിക്കാന്‍ കാത്തിരിക്കുന്നവരും ആകാംഷയില്‍ ആണ്.

1992-ല്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് എത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല.50-തും 80-തും കിലോയുള്ള വമ്പന്‍ മത്സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്ക് ചാടിയത്. ഉയരത്തില്‍ നിന്നും താഴേക്കുള്ള വെള്ളത്തിന്‍റെ കുതിച്ചുചാട്ടത്തിന്‍റെ പ്രഹരത്തില്‍ ഒട്ടേറെ മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. പുഴയില്‍ ചത്ത് പൊങ്ങിയ മത്സ്യങ്ങള്‍ നാട്ടുകാര്‍ക്ക് അന്നൊരു ചാകര ആയിരുന്നു.പുഴയില്‍ മീന്‍ പിടിക്കാന്‍ ചാടിയവരെ നിയന്ത്രിക്കാന്‍ അന്ന് പോലീസിന് പോലുമായില്ല. അണക്കെട്ട് കാണാനെത്തിയ സന്ദര്‍ശകര്‍ അന്ന് മീന്‍ ഇവരില്‍ നിന്നും വിലക്ക് വാങ്ങി കൊണ്ടുപോയി. ഡാം തുറന്നാല്‍ ഈ ചാകര കൊയ്ത്ത് വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മീന്‍ പിടിക്കാനുള്ള എല്ലാ തയാറെടുപ്പുമായി കാത്തിരിക്കുകയാണ് ചെറുതോണിയിലും പരിസരപ്രദേശങളിലുമുള്ളവര്‍.

ഡാം തുറക്കുന്ന അസുലഭ കാഴ്ച കാണാനായി ഒട്ടേറെ സന്ദര്‍ശകര്‍ ടൌണിലെ ലോഡ്ജുകളിലും മറ്റും വന്നു തമ്പടിച്ചിരിക്കുകയാണ്.ഇതിനിടെ ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകിയെത്തുന്ന മേഖലകള്‍ ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളില്‍ വിനോദ സഞ്ചാരത്തിന് ജില്ല ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വാഴത്തോപ്പ്, കൊന്നത്തടി , മരിയാപുരം, വാത്തിക്കുടി , കഞ്ഞികുഴി പഞ്ചായത്തുകളില്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ തീരപ്രദേശങ്ങളില്‍ വിവിധ വിളകള്‍ കൃഷി ചെയ്തിരിക്കുന്ന ഒരുപാട് കര്‍ഷകരുണ്ട്. ഇവര്‍ നെഞ്ചില്‍ തീയുമായാണ് കഴിയുന്നത്. നെല്ല്, കപ്പ, വാഴ, ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് ഇവര്‍ കൃഷി ചെയ്തിരിക്കുന്നത്. 26 വര്‍ഷം മുമ്പ് ഡാം തുറന്നപ്പോള്‍ നിരവധി കൃഷി നാശങ്ങള്‍ സംഭവിച്ചിരുന്നു. അതിന്‍റെ ഓര്‍മയില്‍ 2013-ല്‍ അണക്കെട്ട് തുറന്നേക്കാം എന്ന സ്ഥിതി വന്നപ്പോള്‍ കര്‍ഷകരില്‍ പലരും തങ്ങളുടെ വിളകള്‍ പറിച്ചു മാറ്റിയിരുന്നു.എന്നാല്‍ മഴ മാറി നീരൊഴുക്ക് കുറഞ്ഞതിനാല്‍ അന്ന് ഡാം തുറക്കേണ്ടി വന്നിരുന്നില്ല.

ഏഷ്യയി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് ഡാ​മാ​ണ് ഇ​ടു​ക്കി. 839 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കു​റ​വ​ൻ മ​ല​യെ​യും, 925 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കു​റ​ത്തി​മ​ല​യെ​യും കൂ​ട്ടി​യി​ണ​ക്കി 555 അ​ടി ഉ​യ​ര​ത്തി​ൽ പെ​രി​യാ​റി​ന് കു​റു​കെ പ​ണി​തീ​ർ​ത്ത വി​സ്മ​യം. ഇ​തി​നൊ​പ്പം കൈ​വ​ഴി​യാ​യ ചെ​റു​തോ​ണി​പ്പു​ഴ​യ്ക്കു കു​റു​കെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടും പ​ണി​തീ​ർ​ത്തി​രി​ക്കു​ന്നു.

കിലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ഒ​ഴു​കു​ന്ന കി​ളി​വ​ള്ളി​ത്തോ​ട്ടി​ലൂ​ടെ വെ​ള്ളം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന് കു​ള​മാ​വി​ലും അ​ണ​ക്കെ​ട്ടു നി​ർ​മി​ച്ചു. ചെ​റു​തോ​ണി മു​ത​ൽ കു​ള​മാ​വ് വ​രെ 60 കി​ലോ​മീ​റ്റ​ർ ചു​റ്റ​വി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന വെ​ള്ളം ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളി​ലൂ​ടെ തു​റ​ന്നു വി​ടു​ന്പോ​ൾ നു​ര​ഞ്ഞു​പൊ​ന്തി വ​രു​ന്ന നീ​ർ​ച്ചാ​ലും പി​ന്നാ​ലെ കു​ത്തി​യൊ​ഴു​കി വ​രു​ന്ന വെ​ള്ള​ച്ചാ​ട്ട​വും അ​പൂ​ർ​വ കാ​ഴ്ച​യാ​കും.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മ​ധ്യ​കേ​ര​ളം മു​ഴു​വ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്. റ​വ​ന്യൂ, വ​നം, പോ​ലീ​സ്, ഫ​യ​ർ തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​നൊ​പ്പം ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും അ​വ​ശ്യ സാ​ഹ​ച​ര്യം നേ​രി​ടാ​നു​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു​ക്ക​ങ്ങ​ളും.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 46 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ മാ​ത്ര​മെ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നി​ട്ടു​ള്ളു. 1981 ഒ​ക്ടോ​ബ​റി​ലും 1992 ഒ​ക്ടോ​ബ​റി​ലും തു​ലാ​വ​ർ​ഷം ക​ന​ത്ത​പ്പോ​ഴാ​യി​രു​ന്നു ആ ​തു​റ​ക്ക​ൽ. 26 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും തു​റ​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​ൽ​ത​ന്നെ തു​റ​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു എ​ന്ന​താ​ണ് പു​തു​മ. തും​ഗ​ഭ​ദ്ര സ്റ്റീ​ൽ ക​ന്പ​നി നി​ർ​മി​ച്ച അ​ഞ്ച് ഉ​രു​ക്കു ഷ​ട്ട​റു​ക​ളാ​ണ് ചെ​റു​തോ​ണി ഡാ​മി​നു മു​ക​ളി​ലു​ള്ള​ത്. ഷ​ട്ട​ർ ഒാ​രോ​ന്നി​നും 40 അ​ടി നീ​ള​വും 60 അ​ടി ഉ​യ​ര​വു​മു​ണ്ട്. ഒ​രു ഷ​ട്ട​ർ ര​ണ്ട​ടി ഉ​യ​ർ​ത്തി​യാ​ൽ സെ​ക്ക​ൻഡിൽ 1200 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കും. ഷ​ട്ട​റു​ക​ൾ​ക്കും ഇ​ത് യ​ന്ത്ര സ​ജ്ജീ​ക​ര​ണ​ത്തി​ൽ ഉ​യ​ർ​ത്താ​നു​ള്ള ഉ​രു​ക്കു വ​ട​ത്തി​നും ഗ്രീ​സ് പൂ​ശി എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.

ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ സെ​ക്ക​ൻഡുക​ളു​ടെ സ​മ​യം മ​തി​യെ​ന്നാ​ണ് ചെ​റു​തോ​ണി​യു​ടെ ഷ​ട്ട​ർ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നീ​യ​ർ അ​ലോ​ഷ്യ​സ് പോ​ൾ മാധ്യമങ്ങളോട് പ​റ​ഞ്ഞ​ത്. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക അ​നു​മ​തി കി​ട്ടി​യാ​ൽ സം​സ്ഥാ​ന ഡാം ​സേ​ഫ്റ്റി ക​മ്മീഷണറു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് എ​ൻ​ജി​നിയ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തി​ൽ അ​ലോ​ഷ്യ​സ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക.

ആ​ദ്യം മ​ധ്യ​ത്തി​ലെ ഷ​ട്ട​ർ അ​ര മ​ണി​ക്കൂ​ർ അ​ൽ​പം ഉ​യ​ർ​ത്തി വ​യ്ക്കും. വേ​ണ്ടി വ​ന്നാ​ൽ ഷ​ട്ട​ർ വീ​ണ്ടും താ​ഴ്ത്തി ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കും. വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണി​ത്.

ജ​ല​നി​ര​പ്പ് 2403-ൽ​നി​ന്ന് താ​ഴാ​തെ നി​ന്നാ​ൽ മാ​ത്ര​മേ തൊ​ട്ടു​ചേ​ർ​ന്നു​ള്ള ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടി അ​ൽ​പം ഉ​യ​ർ​ത്തു​ക​യു​ള്ളൂ. ഇ​തി​നും അ​പ്പു​റം അ​വ​ശ്യ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​ത്ര​മെ വ​ശ​ങ്ങ​ളി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തു​ക​യു​ള്ളു. ജ​ല​പ്ര​വാ​ഹ​ത്തി​ന്‍റെ തോ​ത് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റു​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് വേ​ണ്ടി​വ​ന്നാ​ൽ ഷ​ട്ട​ർ കൂ​ടു​ത​ൽ പൊ​ക്കും. ചു​രു​ക്ക​ത്തി​ൽ എ​ത്ര ഉ​യ​ര​ത്തി​ൽ എ​ത്ര ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും എ​ന്നു മു​ൻ​കൂ​ട്ടി പ​റ​യാ​നാ​വി​ല്ല.

1981ൽ ​ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​വും 91 ൽ ​നാ​ലു ഷ​ട്ട​റു​ക​ളു​മാ​ണ് തു​റ​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് ഷ​ട്ട​ർ നി​ര​പ്പി​നേ​ക്കാ​ൾ വെ​ള്ളം താ​ഴു​ന്പോ​ൾ ഷ​ട്ട​റു​ക​ൾ പ​ല ത​വ​ണ ഉ​യ​ർ​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​റു​ണ്ട്.

അ​ഞ്ച് ഷ​ട്ട​റു​ക​ളും 40 സെ​ന്‍റി​മീ​റ്റ​ർ തു​റ​ക്കു​ന്പോ​ൾ ഒ​രു സെ​ക്ക​ൻ​ഡി​ൽ 235.50 ഘ​ന​മീ​റ്റ​ർ (8317 ക്യു​ബി​ക് അ​ടി) വെ​ള്ളം പെ​രി​യാ​റ്റി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങും. ഒ​രു ഷ​ട്ട​ർ 40 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തു​ന്പോ​ൾ ഒ​രു സെ​ക്ക​ൻ​ഡി​ൽ 45.24 ഘ​ന​മീ​റ്റ​ർ(1598 ക്യു​ബി​ക് അ​ടി) ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കും.

പെ​രി​യാ​ർ തീ​ര​വാ​സി​ക​ൾ​ക്കു കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​കാ​ത്ത വി​ധം ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​വ​തും പ​ക​ൽ സ​മ​യ​ത്താ​യി​രി​ക്കും അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക. ഷ​ട്ട​ർ തു​റ​ന്നാ​ൽ പ​ഴ​യ ചെ​റു​തോ​ണി​പ്പു​ഴ​യി​ലൂ​ടെ വെ​ള്ളം കു​തി​ച്ചു​പാ​ഞ്ഞ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പെ​രി​യാ​റ്റി​ലെ​ത്തും.

അ​വി​ടെ നി​ന്നു ലോ​വ​ർ പെ​രി​യാ​ർ, നേ​ര്യ​മം​ഗ​ലം, ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടു​ക​ളി​ലൂ​ടെ മ​ല​യാ​റ്റൂ​ർ, കാ​ല​ടി, ആ​ലു​വ വ​ഴി വെ​ള്ള​മെ​ത്തും. ചെ​റു​തോ​ണി തു​റ​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ ലോ​വ​ർ പെ​രി​യാ​ർ, ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വ​യ്ക്കും.

അ​ണ​ക്കെ​ട്ടു തു​റ​ന്നാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും 100 മീ​റ്റ​റി​നു​ള​ളി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തി​സൂ​ക്ഷ്മ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ക്കു​റി​ച്ചു​ള​ള വി​വ​രം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി, ഉ​പ്പു​തോ​ട്, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലാ​ണ് ഏ​റ്റ​വും സു​ര​ക്ഷ വേ​ണ്ടി​വ​രി​ക. പെ​രി​യാ​റും കൈ​വ​ഴി​ക​ളും ഒ​ഴു​കു​ന്ന എ​ല്ലാ റൂ​ട്ടു​ക​ളും സു​ര​ക്ഷി​ത​മാ​ക്കും. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ യൂ​ണി​റ്റും ഫ​യ​ർ​ഫോ​ഴ്സും രംഗത്തുണ്ട്.

1973 ലാ​ണ് ഇ​ടു​ക്കി, ചെ​റു​തോ​ണി, കു​ള​മാ​വ് അ​ണ​ക്കെ​ട്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. 1974 ഫെ​ബ്രു​വ​രി​യി​ൽ ഡാ​മി​ൽ വെ​ള്ളം നി​റ​ച്ചു. 1975 ഒ​ക്ടോ​ബ​റി​ൽ മൂ​ല​മ​റ്റ​ത്ത് നി​ന്നും ആ​ദ്യ​മാ​യി വൈ​ദ്യു​തി പു​റ​ത്തേ​ക്കൊ​ഴു​ക്കി പ​വ​ർ ഹൗ​സി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു .

1976 ഫെ​ബ്രു​വ​രി 12ന് അന്നത്തെ ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഇ​ടു​ക്കി പ​ദ്ധ​തി രാ​ഷ്ട്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു. കാ​ഴ്ച​യി​ൽ ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ പി​ന്നി​ലാ​ണെ​ങ്കി​ലും കേ​മ​ൻ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ത​ന്നെ.​ഇ​ടു​ക്കി​യു​ടെ നാ​ലി​ര​ട്ടി​യോ​ട​ടു​ത്ത് (17 ല​ക്ഷം ഘ​ന​മീ​റ്റ​ർ) കോ​ണ്‍​ക്രീ​റ്റ് ഇ​തി​ന്‍റെ നി​ർ​മി​തി​ക്കാ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ണ്ട്. അ​ക്കാ​ല​ത്തെ നി​ർ​മാ​ണ​ചെ​ല​വ് 25 കോ​ടി രൂ​പ​യാ​ണ്.

ഇ​ടു​ക്കി സം​ഭ​ര​ണി​യി​ൽ 2200 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ലം സം​ഭ​രി​ക്കാം. ഈ ​വെ​ള്ള​മാ​ണ് തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ മൂ​ല​മ​റ്റ​ത്തെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യ​ത്തി​ൽ എ​ത്തു​ന്ന​ത്. നാ​ടു​കാ​ണി മ​ല​യു​ടെ മു​ക​ളി​ൽ നി​ന്നും 750 മീ​റ്റ​ർ അ​ടി​യി​ലാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യ​വും ഇ​തു ത​ന്നെ.

Comments are closed.