വിജയ് സേതുപതി , നയൻതാര തുടങ്ങിയവര്‍ ഫിലിം ഫെയർ അവാർഡ് ബഹിഷ്കരിച്ചു .
65-മത് ഫിലിം ഫെയര്‍ അവാര്‍ഡിനായി തെരെഞ്ഞെടുത്തിരുന്ന പ്രമുഖ തമിഴ് താരങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ചത് ശ്രദ്ധേയമായി. ഹൈദരാബാദില്‍ വച്ച് ആയിരുന്നു അവാര്‍ഡ് ദാന ചടങ്ങ് നടന്നത് . മികച്ച നടനായി വിജയ് സേതുപതിയും നടിയായി നയന്താരയെയുമാണ് തെരെഞ്ഞെടുത്തിരുന്നത്താ. താരങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ഫിലിം ഫെയർ വേദി മനോഹരമായിരുന്നു എങ്കിലും അവാര്‍ഡ് ജേതാക്കളായ നയൻതാര, വിജയ് സേതുപതി, കാർത്തി, കുശ്ബു എന്നിവരുടെ നേതൃത്വത്തില്‍ അവാർഡ് ബഹിഷ്കരിച്ചത് പരിപാടിയുടെ ശോഭ കെടുത്തുന്നതായി.
ഈ കാലഘട്ടത്തില്‍ .ഒട്ടുമിക്ക അവാര്‍ഡ് ദാന ചടങ്ങുകളും വലിയ തരത്തില്‍ വരുമാനം കൂടി പ്രതീക്ഷിച്ചു സംഘടിപ്പിക്കുന്നവായാണ്. ഡാന്‍സും പാട്ടും വിവിധ കലാ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ വിവിധയിനത്തില്‍ വലിയ വരുമാനമുണ്ടാക്കുന്നവയാണ്. അതുകൊണ്ടു തന്നെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു തുക പ്രസ്തുത പരിപാടിയുടെ സംഘടകര്‍ സംഭാവന ചെയ്യണം എന്നാണ് നടികര്‍ സംഘത്തിന്റെ നിര്‍ദേശം. 10 ലക്ഷം രൂപ രൂപയാണ് നടികര്‍ സംഘം ഓരോ താരങ്ങള്‍ പങ്കെടുക്കുന്നതിന് ആവശ്യപ്പെടുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് അര്‍ഹരായ കഷ്ടതയനുഭവിക്കുന്ന താരങ്ങളുടെ ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയുടെ മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കായുമാണ് മാറ്റിവക്കുന്നത്. എന്നാല്‍ ഫിലിം ഫെയര്‍ സംഘടക സമിതി ഈ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറായില്ല. നടികര്‍ സംഘം ഇത് അംഗങ്ങളെ അറിയിച്ചതിനെതുടര്‍ന്നാണ് താരങ്ങൾ അവാർഡ് ബഹിഷ്കരിച്ചത്. അതിനു നടികർ സംഘം ഇവർക്ക് നന്ദി അറിയിച്ചു.
Comments are closed.