പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

- Advertisement -

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ( പി എ ഇബ്രാഹിം)(68 )അന്തരിച്ചു. ആലുവ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കുടിയാണ് സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്.ഗസല്‍ സംഗീതത്തെ മലയാളത്തില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 1988ലാണ് അദ്ദേഹം ആദ്യ സംഗീത ആല്‍ബം പുറത്തിറക്കിയത്. ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.

 

പാടുക സൈഗാള്‍,ഒരിക്കല്‍ നീ പറഞ്ഞൂ.. തുടങ്ങിയവയാണ്‌അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക”. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്.മദ്യലഹരിയില്‍ ആറാടി നടന്ന സമയത്ത് മൂത്തമകള്‍ ശൈലജ ചോദിച്ച ഒരു ചോദ്യമാണ് പിന്നിലോട്ട് ചിന്തിക്കാന്‍ ഉമ്ബായിയെ പ്രേരിപ്പിച്ചത്. ബാപ്പ ഇന്ന് സ്‌കൂളിന് മുന്നിലൂടെ ആടി ആടി പോയോ എന്നതായിരുന്നു ആ ചോദ്യം. അതു ചോദിച്ച്‌ കൂട്ടുകാരികള്‍ തന്നെ കളിയാക്കിയെന്ന് പറഞ്ഞ് തന്റെ മകള്‍ കരഞ്ഞപ്പോള്‍, ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ ഉമ്ബായിക്കുള്ളിലെ സ്‌നേഹനിധിയായ അച്ഛന് കഴിഞ്ഞിരുന്നില്ല. മക്കള്‍ തന്നെയാണ് തന്റെ ജീവിത്തിലെ വഴിവിളക്കുകളെന്ന് ആ മഹാഗായകന്‍ പലവേദികളിലും പറഞ്ഞിരുന്നു.

പാടുക സൈഗാള്‍

ഒരിക്കല്‍ നീ പറഞ്ഞൂ..

Comments are closed.