ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത് : മഞ്ജു വാര്യര്‍
ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയെയും താരസംഘടനയായ അമ്മയെയും സംബന്ധിച്ച് സമീപകാലത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് പലരിലും സംശയമുണര്‍ത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് മഞ്ജുവിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്.
‘നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.’
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.
Comments are closed.