പുലിവാലുപിടിച്ച് ടോവിനോയുടെ ‘തീവണ്ടി’

- Advertisement -

ആകെ പുലിവാലുപിടിച്ചിരിക്കുകയാണ് ടോവിനോ നായകനാകുന്ന ‘തീവണ്ടി’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. സിഗററ്റിന്റെ മാതൃകയിലുള്ള അക്ഷരങ്ങള്‍ പതിച്ച ഫ്ലക്‌സ് ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്ത് ആഴാംകോണത്ത് കണ്ടെത്തിയതിനെതുടര്‍ന്നു പുകയില നിരോധിത നിയമം ലംഘിച്ചു എന്നു കാണിച്ചു തീവണ്ടി സിനിമയുടെ നിര്‍മ്മാതാവിന്റെ പേരില്‍ കേസെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് . ഇത്തരത്തില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നത് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.

ടൊവിനോ നായകനായെത്തുന്ന ചിത്രം തിയേറ്ററിലെത്താനിരിക്കെയാണ് നിർമ്മാതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിനി വിശ്വലാലാണ് തിരക്കഥ.

 

Comments are closed.