ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു ഫൈനലിൽ

നാൻജിങ്: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ. ആദ്യ ഗെയിം സിന്ധു 21 -16 ന് സ്വന്തമാക്കി. രണ്ടാം ഗെയിം 24 – 22 ന് സ്വന്തമാക്കിയ സിന്ധു ഫൈനൽ ബർത്ത് ഉറപ്പിച്ചു.
.
കലാശപ്പോരാട്ടത്തിൽ സ്പെയിന്‍റെ കരോലിന മാരിനാണ് സിന്ധുവിന്‍റെ എതിരാളി. ആദ്യ സെമിയിൽ ചൈനയുടെ ഹി ബിൻജിയോ സെമിയിൽ കീഴടക്കിയാണ് കരോലിന മാരിൻ ഫൈനലിൽ പ്രവേശിച്ചത്.

ആദ്യ ഗെയിമിൽ പിന്നിട്ട് നിന്ന ശേഷമാണ് മാരിൻ ജയം നേടിയത്. സ്കോർ 13 – 21, 21 -16, 21 – 13.

Comments are closed.