മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് സിനിമ സംഘടന AMMA

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നും ഇന്ന് മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയോടുള്ള പ്രതികരണമായാണ് AMMAയുടെ ഫേസ്ബുക്ക് പേജ് വഴി സിനിമ സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ വിവിധ സംഘടകൾ തീരുമണമെടുത്തതിനാല്‍ കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ് , അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഫേസ്ബൂക്കിലൂടെ AMMA അറിയിച്ചിരിക്കുന്നത്.

മതവികാരം വൃണപ്പെടുത്തുന്നതും സ്ത്രീവിരുദ്ധവുമായ അശ്ലീല നോവല്‍ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു വിവിധ ഹിന്ദു ജാതിസംഘടനകളും ഹിന്ദു ഐക്യവേദിയില്‍ ചേര്‍ന്ന് മാതൃഭൂമിക്കെതിരെ കാമ്പയിന്‍ നടത്തികൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സിനിമ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന മാതൃഭൂമിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികരണം മാതൃഭൂമിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. ‘മീശ’ വിവാദത്തെ തുടര്‍ന്നു നിരവധി കച്ചവട സ്ഥാപനങ്ങള്‍ വിശ്വാസിസമൂഹത്തിന്‍റെ വികാരം മാനിച്ചു മാതൃഭൂമിക്ക് പരസ്യം നല്‍കുന്നതില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. സര്‍ക്കുലേഷനില്‍ വലിയ കുറവാണ് വിവാദത്തെ തുടര്‍ന്നു മാതൃഭൂമിക്ക് ഉണ്ടായിരിക്കുന്നത്.

AMMAയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

- Advertisement -

 

Comments are closed.