ഇത്തവണ കാടിന്റെ മക്കള്‍ക്കും ഓണം ; സന്തോഷ് പണ്ഡിറ്റിനും നടി ജിപ്സ ബീഗത്തിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം
പുനലൂര്‍ : മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകി സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവും. പുനലൂർ മുള്ളുമല ഗിരിജൻ കോളനി, അച്ചൻകോവിൽ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങൾ ഓണ സമ്മാനമായി നൽകിയത്.
അവരുടെ ഈ പ്രവൃത്തിക്ക് നിരവധി അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.ഇതിനു മുമ്പ് അട്ടപ്പാടിയിലെ കുടുംബങ്ങൾക്കു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു.
റിയാലിറ്റി ഷോയില്‍ നിന്നു ലഭിച്ച പ്രതിഫല തുകയുടെ പകുതി ആണ് സന്തോഷ് പണ്ഡിറ്റ് അന്ന് കഷ്ടതയാനുഭവിക്കുന്നവര്ക്കായി നീക്കി വച്ചത്. അത് വരെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്റെ സന്മനസ്സു കണ്ടു കയ്യടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അതിനുശേഷം സന്തോഷ് പണ്ഡിറ്റിനെതിരെ പരിഹാസവും വിമര്‍ശനവുമായി വന്നവര്‍ക്കെല്ലാം സോഷ്യല്‍മീഡിയയില്‍ പൊങ്കാല ആയിരുന്നു.
അങ്ങനെ തന്റെ സേവന സന്നദ്ധത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ സന്തോഷ് പാണ്ടിറ്റിന്റെ നെറുകയിലെ മറ്റൊരു പൊന്‍തൂവലായി മാറുകയാണ് ഇതും. എന്നാല്‍ ഇത്തവണ തന്റെ സുഹൃത്തും നടിയുമായ ജീപ്സ ബീഗത്തെ കൂടി ഒപ്പം കൂട്ടി എന്നു മാത്രം.
കൊടികളും ലക്ഷങ്ങളും പ്രതിഫലം വാങ്ങുന്ന നിരവധി അഭിനേതാക്കളാല്‍ സമ്പന്നമായ മലയാള ചലിത്രമേഖലയില്‍ ചെറിയ താരങ്ങളായിരുന്നിട്ടും ഒരു തുക കഷ്ടതയും ദുരിതവും അനുഭവിക്കുന്ന പാവങ്ങള്‍ക്കായി മാറ്റി വാക്കാന് തയാറായി എന്നത് സന്തോഷിന്റെയും ജീപ്സയുടെയും മഹിമ വിളിച്ചോതുന്നു.
ജീപ്സ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ആണ് ഈ നന്മയുടെ വാര്‍ത്ത അറിയുന്നത്.
ജീപ്സ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
Comments are closed.