ആദിക്കായി പാര്‍ക്കര്‍ പരിശീലിച്ച പ്രണവ് ഇരുപത്തൊന്നാം നൂറ്റാണ്ടിനായി സര്‍ഫിങ് പഠിക്കുന്നു.

മലയാളി ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു. സാഹസികതകൾ എപ്പോഴും ഇഷ്ടപെടുന്ന നടനാണ് പ്രണവ് എന്ന് സിനിമ മേഖലയിൽ പരക്കെ അറിയുന്ന കാര്യമാണ്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സമ്മാനിച്ച് കൊണ്ടാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിലേക്ക് എത്തിയത്. ജിത്തു ജോസഫ് ചിത്രത്തിൽ ഏറെ സാഹസിക സ്റ്റണ്ട് കാണിച്ച് ആരാധകരെ ഏറെ ത്രസിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ അരുണ്‍ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റൊരു സാഹസികതയുമായാണ് എത്തിയിരിക്കുന്നത്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഒരുപാട് പ്രയത്‌നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നുണ്ട് എന്നാണ് അരുണ്‍ ഗോപി പറയുന്നത്.

ആദി കണ്ടപ്പോൾ മുതൽ പ്രണവ് അച്ഛന്റെ മകൻ തന്നെ എന്ന് പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞിരുന്നു. കാരണം ഈ അമ്പത്തിയെട്ടാം വയസ്സിലും ഇന്ത്യൻ സിനിമയെ തന്നെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ ചെയ്യുന്ന മോഹൻലാൽ എന്ന വിസ്മയത്തിന്റെ മെയ് വഴക്കവും അർപ്പണ മനോഭാവവും കഠിനാധ്വാന ശീലവും പ്രണവിന് ലഭിച്ചിട്ടുണ്ട് എന്നത് നമ്മുടെ മുന്നിൽ തെളിയിക്കപ്പെടുന്ന കാഴ്ചയാണ്. ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യമായ മികവായിരുന്നു ആദിയിലെ പ്രധാന ആകര്‍ഷണീയത. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് പിന്നാലെയാണ് താരപുത്രന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നത്. രാമലീലയിലൂടെ തുടക്കം കുറിച്ച അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് പ്രണവ് തന്നെയാണെന്ന സ്ഥിരീകരണമുണ്ടായത് അടുത്തിടെയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി സര്‍ഫിങ് പഠിക്കുകയാണ് പ്രണവ്. ഇതിനോടകം തന്നെ സര്‍ഫിങ്ങില്‍ താരപുത്രന്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആദിക്കായി പാര്‍ക്കര്‍ പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം ഈ വര്‍ഷം ക്രിസ്മസ് റിലീസ് ആയാവും എത്തുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്‌സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിനോട് പേരിന് സാമ്യമുള്ളതിനാണ് നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന തലക്കെട്ട് ഉപയോഗിച്ചിരിക്കുന്നത്.

SURFING എന്താണ് എന്നറിയാത്തവര്‍ക്ക് വീഡിയോ കാണാം

Comments are closed.