വിമര്‍ശനങ്ങള്‍ക്ക് ലാലേട്ടന്‍റെ മാസ്സ് മറുപടി ; നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ട

- Advertisement -

നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ട, ഒരിക്കലും നിങ്ങളെ വിട്ട് സിനിമയെ വിട്ട് ഞാനൊരു സുരക്ഷിത ജീവിതം കൊതിച്ചിട്ടില്ല, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കുന്നത് കാണാനുള്ള അവകാശം എനിക്കുണ്ട് . തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നിറഞ്ഞ കയ്യടിക്കിടെ മോഹൻ ലാൽ പറഞ്ഞു. തന്റെ സാന്നിദ്ധ്യത്തെ പോലും വിവാദമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ചുട്ട മറുപടിയുമായായിരുന്നു മോഹൻ ലാലിന്റെ പ്രസംഗം.

താനിവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മോഹൻ ലാൽ തിരുവനന്തപുരത്തെ ഓർമ്മകളും പ്രേക്ഷകരുമായി പങ്കു വച്ചു. ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ പരിപാടി നടക്കുന്നത് ഞാൻ പഠിച്ചതും വളർന്നതും എല്ലാം ഇവിടെയാണ് . എന്റെ നാൽപ്പതു വർഷം നീണ്ട അഭിനയ ജീവിതത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. മോഹൻ ലാൽ പറഞ്ഞു.

വിളിക്കാതെ വന്നു കയറിയാൽ പോലും നിങ്ങളുടെ മനസ്സിലും എല്ലായിടത്തും ഒരിരിപ്പിടം തനിക്കായി ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിർത്തുന്നു എന്ന് പറഞ്ഞാണ് മോഹൻ ലാൽ പ്രസംഗം അവസാനിപ്പിച്ചത്.

Comments are closed.