മോഹൻലാലിനു നേരേ അലൻസിയറിന്റെ ഗോഷ്ടി : വീഡിയോയും പ്രതികരണവും

തിരുവനന്തപുരം : വ്യത്യസ്തമായ കണ്ണും കയ്യുമില്ലാത്തപ്രതിഷേധ രീതികളാണ് ഇടതുപക്ഷ സഹയാത്രികനും നടനുമായ അലൻസിയറെ വ്യത്യസ്തനാക്കുന്നത് . അമേരിക്കൻ അണ്ടർവെയർ കാട്ടി സംഘപരിവാറിനെതിരെ തുള്ളി നടന്നതും കണ്ണു കെട്ടിവച്ച് പ്രതിഷേധവുമൊക്കെ അലൻസിയറിന്റെ മാസ്റ്റർപീസായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രതിഷേധം കൊണ്ട് ശ്രദ്ധനേടിയിരിക്കുന്നു അലന്‍സിയര്‍. ഇത്തവണ അലന്‍സിയറിന്‍റേത് കൈത്തോക്ക് പ്രതിഷേധം ആണ്, അതും മലയളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെതിരെ.

അലന്‍സിയര്‍ മോഹന്‍ലാലിനെതിരെ ഗോഷ്ടി കാണിക്കുന്നു
Image Courtesy : Malayala Manorama

ഇന്നലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിലും അലൻസിയറിന്റെ പുതിയ രൂപത്തിലുള്ള പ്രകടനത്തിന് സദസ്സ് സാക്ഷിയായി.അവാർഡ് പരിപാടിയിൽ പങ്കെടുത്ത നടൻ മോഹൻലാൽ പ്രസംഗിച്ചു കൊണ്ട് നിൽക്കേ ആയിരുന്നു അലൻസിയറിന്റെ ഗോഷ്ടി പ്രകടനം . മോഹൻലാലിനു നേരേ കൈവിരൽ തോക്കു പോലെ പിടിച്ചു ചൂണ്ടി വേദിയിലേക്ക് കയറാന്‍ ശ്രമിച്ച അലൻസിയറിനെ ഉടൻ തന്നെ സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു.

അലൻസിയർ എന്താ ഉദ്ദേശിച്ചതെന്ന് ചോദ്യം വന്നപ്പോൾ തനിക്ക് അതൊന്നും ഓർമ്മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ ഇത് കണ്ടതായി ഭാവിക്കാതെ പ്രസംഗം തുടരുകയായിരുന്നു. സംഭവം മനസ്സിലാകാതെ അന്തംവിട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലിരുന്നു ചിരിക്കുന്നതും കാണാമായിരുന്നു.

- Advertisement -

അലന്‍സിയാറിന്റെ പ്രതിഷേധത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അലന്‍സിയര്‍ ചേഷ്ടകള്‍ അതിരുകടക്കുന്നുവെന്നും മോഹന്‍ലാലിനെതിരെയുള്ള ഗോഷ്ടി അനവസരത്തിലും സംസ്കാരശൂന്യമായ പ്രവര്‍ത്തിയുമാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

വീഡിയോ കാണാം

മോഹന്‍ലാലിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം കാണാം

Comments are closed.