ബാഹുബലിയേക്കാള്‍ വലിയ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് അറബിക്കടലിന്റെ സിംഹം എന്ന് സാബു സിറില്‍

- Advertisement -

ബാഹുബലിയേക്കാള്‍ വലിയ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന അറബിക്കടലിന്റെ സിംഹം എന്ന് സാബു സിറില്‍ .ഏറെ വെല്ലുവിളികൾ നിറഞ്ഞ ചിത്രമാണ് കുഞ്ഞാലിമരക്കാരിൽ ഉള്ളത് .ചരിത്രം പറയുന്ന സിനിമയാണ് ഇത് .അതുകൊണ്ട് തന്നെ വളരെയധികം റിസര്‍ച്ച് ആവശ്യമാണ് .ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങള്‍ തുടങ്ങി എല്ലാ കാര്യത്തിനും ശ്രദ്ധ വേണം .ഇത് എപ്പോൾ പൂർത്തിയാകും എന്ന് പറയാനും സാധിക്കില്ല .

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഹിന്ദി , തെലുങ്ക് ഭാഷകളിലെ അഭിനേതാക്കള്‍ക്കു പുറമേ ചൈനീസ്, അറബിക് ഭാഷകളില്‍ നിന്നുള്ളവരും ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്.കുഞ്ഞാലിമരക്കാരിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് മോഹൻലാൽ ആണെന്നുള്ള സൂചനയും ഉണ്ട് .നവംബര്‍ ഒന്നിന് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും . നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. കൂടാതെ ചിത്രത്തിൽ ഒരു വല്യ താരനിരതന്നെ ഉണ്ടാകും .

- Advertisement -

 

Comments are closed.